പ​തി​നൊ​ന്നു​കാ​ര​നെ ലൈം​ഗി​കമായി പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് തടവും പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പ​തി​നൊ​ന്നു​കാ​ര​നെ ലൈം​ഗി​കമായി പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് തടവും പിഴയും. അ​ല​ക്സ് കെ.​ജെ. റോ​ബി​ൻ (36), കവിത (37) എന്നിവരെയാണ് പു​ന​ലൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ​പെ​ഷ്യൽ കോ​ട​തി ജ​ഡ്ജി ബി. ​അ​ര​വി​ന്ദ് ഇ​ട​യോ​ടി ശി​ക്ഷി​ച്ച​ത്. ഒ​ന്നാം പ്ര​തി​ക്ക് ആ​റ് വ​ർ​ഷവും ഏഴുമാസം കഠിനതടവും രണ്ടാം പ്രതിക്ക് എട്ടുവർഷവും ഏഴുമാസം കഠിനതടവും പിഴയും ആണ് ശിക്ഷ. 20,000 രൂ​പ വീ​തമാണ് പി​ഴ. പിഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം മൂ​ന്ന് മാ​സം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക ഇരയായ കുട്ടിക്ക് നൽകണം.

2022 ജൂ​ണി​നും 2023 മാ​ർ​ച്ചി​നും ഇ​ട​യി​ലായിരുന്നു പീഡനം. മു​ണ്ട​യ്ക്കലിലെ വാ​ട​കവീട്ടിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന മേ​രി സു​പ്ര​ഭയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ മറ്റൊരു കൊലകേസിലും പ്രതികളാണ്. അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ തൊടുപുഴ സെഷൻ കോടതിയിൽ വിചാരണ നേരിടുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി രഞ്ജിത്ത് കോടതിയിൽ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...