അ​ഹ​മ്മ​ദാ​ബാ​ദ് സ​ബ​ര്‍​മ​തി ജ​യി​ലി​ല്‍ 11 ത​ട​വു​കാ​ര്‍​ക്കും മൂ​ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവി​ഡ്

For full experience, Download our mobile application:
Get it on Google Play

അ​ഹ​മ്മ​ദാ​ബാ​ദ് : ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദിലുള്ള സ​ബ​ര്‍​മ​തി ജ​യി​ലി​ല്‍ 11 ത​ട​വു​കാ​ര്‍​ക്കും മൂ​ന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പരോള്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് മടങ്ങിയ അഞ്ച് പ്രതികള്‍ക്കാണ് ആദ്യം പോസിറ്റീവായത്. തുടര്‍ന്ന്​ രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ പരിശോധനയില്‍ ആറുപേര്‍ കൂടി കൊവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തി. ഇവരെ ക്വാറന്‍റൈന്‍ ചെയ്​തിട്ടുണ്ട്​.

രണ്ട്​ ഹവില്‍ദാര്‍മാര്‍, ജയില്‍ കോണ്‍സ്​റ്റബിള്‍ എന്നിവര്‍ക്കാണ്​ കൊവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. ഇവരെ പ്രധാന ജയില്‍ ക്യാമ്പസില്‍ നിന്നും മാറ്റി ക്വാറന്‍റൈൻ ചെയ്​തതായി ഡെപ്യൂട്ടി സൂപ്രണ്ട്​ ഡി. വി റാണ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 12 പോലീസ്​ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്​. 2500 ഓളം തടവുകാരാണ്​ സബര്‍മതി ജയിലിലുള്ളത്​. ഗുജറാത്തില്‍ 5804 പേര്‍ക്കാണ്​ കൊവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. വൈറസ്​ ബാധയെ തുടര്‍ന്ന്​ 391 പേര്‍ മരിക്കുകയും ചെയ്​തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...