സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി ; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

വണ്ടൂര്‍ : മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുല്ലൂര്‍ വളവില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. മമ്പാട് ഭാഗത്തുനിന്ന് വണ്ടൂരിലേക്ക് വരികയായിരുന്ന എരഞ്ഞിക്കല്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 9.40-ഓടെ ആയിരുന്നു അപകടം.

റോഡിനോട് ചേര്‍ന്ന കെട്ടുങ്ങള്‍ ബാലകൃഷ്ണന്റെ വീടിന്റെ മതില്‍, ബസ് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നു. വീടിനോട് തൊട്ട് ചേര്‍ന്നാണ് ബസ് ഇടിച്ചു നിന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും ഗ്ലാസ്സിന്റെ ചില്ലുകള്‍ യാത്രക്കാരില്‍ ചിലരുടെ പുറത്തേക്ക് തെറിച്ചു വീഴുകയും ചെയ്തു. ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞയാഴ്ച തടിയുമായി പോയ ഒരു ലോറി ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...