വിദ്യാര്‍ത്ഥിനിയെ ബസിനുള്ളില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമം ; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ ബസിനുള്ളില്‍ വെച്ച്‌ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കൊല്ലം ചിന്നക്കടയിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് കണ്ടക്ടര്‍ തേവലക്കര താഴത്ത് കിഴക്കതില്‍ രാജേഷ് (34) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി കൊല്ലം ഈസ്റ്റ് പോലീസ് അറിയിച്ചു. കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 മണിയോടെ കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന് മുന്നില്‍നിന്ന് ചിന്നക്കടയിലേക്ക് യാത്ര ചെയ്ത പെണ്‍കുട്ടിയ്ക്കു നേരെയാണ് അതിക്രമം ഉണ്ടായത്. പണം നല്‍കി ടിക്കറ്റ് ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് ടിക്കറ്റും ബാക്കി തുകയും നല്‍കുന്നതിനൊപ്പം ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ലൈംഗികപരമായ അതിക്രമം ഇയാള്‍ കുട്ടിക്കു നേരെ ആവര്‍ത്തിച്ചു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പ്രതികരിച്ചു. അതിനു ശേഷം ചിന്നക്കട റൗണ്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷിന് പരാതി നല്‍കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പരാതിയില്‍ ആശ്രാമം ചവറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അതുല്‍ എന്ന സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. നഗരഹൃദയത്തില്‍ വെച്ച്‌ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവം ഗൌരവത്തോടെയാണ് പോലീസ് കാണുന്നത്. ഇതേത്തുടര്‍ന്ന്, നഗരത്തില്‍ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍.റ്റി ഐ.പി.എസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്.ആര്‍, എസ്ഐ മാരായ രതീഷ് കുമാര്‍.ആര്‍, രജീഷ്, ഹരിദാസന്‍ എസ്.സി.പി.ഒ ബിന്ദു, സി.പി.ഓ അന്‍ഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...