കോ​വി​ഡ് വ്യാ​പ​നം : സ്വ​കാ​ര്യ ബ​സു​ക​ള്‍ ആ​ശു​പ​ത്രി​യാ​ക്കി ; പാലക്കാട് നിന്നൊരു മാതൃക

For full experience, Download our mobile application:
Get it on Google Play

ക​ല്ല​ടി​ക്കോ​ട് : കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ക​യും ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ള്‍ നി​റ​യു​ക​യും ചെ​യ്യു​ന്ന പശ്ചാത്തലത്തി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ ആ​ശു​പ​ത്രി​യാ​ക്കി. പ​ള്ളി​ക്കു​റു​പ്പ് ശ​ബ​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂളിന്റെ​യും രാ​ജ​പ്ര​ഭ മോ​ട്ടോ​ഴ്സി​ന്റെ​യും നാ​ല് ബ​സു​ക​ളാ​ണ് സീ​റ്റു​ക​ളെ​ല്ലാം അ​ഴി​ച്ചു​മാ​റ്റി ആ​ശു​പ​ത്രി​യു​ടെ വാ​ര്‍​ഡു​ക​ളാ​ക്കി മാ​റ്റി​യ​ത്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ പ​രി​മി​തി മ​റി​ക​ട​ക്കാ​നും കോ​വി​ഡ് രോഗി​ക​ള്‍​ക്ക് ത​ക്ക സ​മ​യ​ത്ത് ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും ഈ ​ത​ര​ത്തി​ലു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ വ​ര്‍​ക്ക്ഷോ​പ്പി​ല്‍​നി​ന്ന് സീ​റ്റു​ക​ളെ​ല്ലാം അ​ഴി​ച്ചു​മാ​റ്റി. ഇ​തി​നാ​യി ബെ​ഡു​ക​ളും ഒ​രു​ക്കി.

ഓ​ക്സി​ജ​ന്‍ ല​ഭി​ക്കു​ന്ന ചെ​റി​യ ആ​ശു​പ​ത്രി​ക​ളാ​ണ് ബ​സി​ന​ക​ത്ത് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍ ഘടി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ കി​ട​ക്ക​ക​ള്‍ സ​ജ്ജ​മാ​ക്കി​യ നാ​ല് ബ​സു​ക​ളാ​ണ് പാ​ല​ക്കാ​ട്ടു​നി​ന്ന്​ കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ ഇ​ന്ദി​രാ ഗാ​ന്ധി ആ​ശുപ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക. ഇ​വി​ടെ ​വെ​ച്ച്‌ ഓ​ക്സി​ജ​ന്‍ സി​ലിണ്ട​ര്‍ ഘ​ടി​പ്പി​ക്കും.

രാ​ജ​പ്ര​ഭ​യു​ടെ സ​ര്‍​വി​സ് ബ​സു​ക​ളും ഇ​ത്ത​ര​ത്തി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി വിട്ടുനല്‍​കും. അ​വ​ശ​നി​ല​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ളെ ആ​ശു​പ​ത്രി മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന ബ​സു​ക​ളി​ല്‍ എത്തി​ച്ച്‌ ഓ​ക്സി​ജ​ന്‍ ന​ല്‍​കും. ഇ​വ​രെ പി​ന്നീ​ട് കി​ട​ക്ക കി​ട്ടു​ന്ന മു​റ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​നും ഇ​ത് ഉപകാര​പ്പെ​ടും. അ​തി​ജീ​വ​ന​ത്തി​ന്റെ  പു​തു​പ​രീ​ക്ഷ​ണം സേ​വ​ന വീ​ഥി​യി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് കൂ​ടി മാ​തൃ​ക​യാ​വു​ക​യാ​ണ്. ശ​ബ​രി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റ്​​ ചെ​യ​ര്‍​മാ​ന്‍ ശ​ശി​കു​മാ​റി​ന്റെ മ​ന​സ്സി​ലു​ദി​ച്ച ആ​ശ​യം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തി​ല്‍ സ്കൂ​ളി​ന്റെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ട്. രാ​ജ​പ്ര​ഭ ബ​സു​ട​മ രാ​ജ​നും ഈ ​രീ​തി പി​ന്തു​ട​രു​ന്നു. ഇ​രു​വ​ര്‍​ക്കും കോവിഡ് ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ത​ങ്ങ​ള്‍​ക്കാ​വു​ന്ന​ത് ചെ​യ്യാ​നാ​യ ചാ​രി​താ​ര്‍​ഥ്യ​മു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...

കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി...

0
തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച്...