ഒമ്പതാം ക്ലാസുകാരിക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരന്റെ അതിക്രമം ; കോഴിക്കോട് കൽപ്പള്ളി സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ യാത്രയ്‌ക്കിടയിൽ ലൈംഗികമായി ഉപദ്രിവിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ബസിൽ ഒപ്പം വന്നിരുന്ന് ഉപദ്രവിച്ച ബസ് കണ്ടക്ടർ കൽപ്പള്ളി സ്വദേശി മുഹമ്മദ് സിനാനാണ് അറസ്റ്റിലായത്.ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിന് ബസ്സിൽ യാത്ര ചെയ്യവെയായിരുന്നു അതിക്രമം നടന്നത്. എതിർപ്പ് പ്രകടിപ്പിച്ച കുട്ടിയോട് സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിയ കുട്ടി അമ്മയെ വിവരമറിയിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പോകസോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകനെ അറസറ്റ് ചെയ്തിരുന്നു. തിരുവനന്തപുരം കല്ലമ്പലം സിപിഎം പുല്ലൂർമുക്ക് മൂൻ ബ്രാഞ്ച് കമ്മറ്റി അംഗവും പാർട്ടിയുടെ സജീവ പ്രവർത്തകനുമായ 80-കാരൻ സുദേവിനെയായിരുന്നു അറസ്റ്റ് ചെയ്തത്. അമ്മ ജോലിക്ക് പോകുന്നതിനാൽ അമ്മൂമ്മയുടെ വീട്ടിലായിരുന്നു കുട്ടി നിന്നിരുന്നത്. പകൽസമയങ്ങളിൽ അയൽവാസിയായ സുദേവന്റെ വീട്ടിൽ കുട്ടി കളിയ്‌ക്കാൻ എത്തുമായിരുന്നു. ഈയവസരത്തിലാണ് പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയുടെ അമ്മ കാര്യം തിരക്കിയതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....