സ്വകാര്യ ബസ് സമരം ; വലഞ്ഞ് ജനം

For full experience, Download our mobile application:
Get it on Google Play

റാന്നി : ബസ് ചാര്‍ജ് വര്‍ധനവിന്‍റെ പേരില്‍ നടന്ന സ്വകാര്യ ബസ് പണിമുടക്കില്‍ മലയോര മേഖലയായ റാന്നിയില്‍ ജനങ്ങള്‍ വലഞ്ഞു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ തുടങ്ങിയതിനാല്‍ വലഞ്ഞത് കൂടുതലും കുട്ടികളാണ്. പലര്‍ക്കും നിശ്ചിത സമയത്ത് ക്ലാസുകളിലെത്തിച്ചേരാനായില്ല. സമരത്തെ നേരിടാന്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഒരുക്കുമെന്നു കരുതി കെ.എസ്.ആര്‍.ടി.സി ബസുകളെ ആശ്രയിച്ചെത്തിയ പലര്‍ക്കും നിരാശയായിരുന്നു ഫലം.

സമരം മൂലം റാന്നിയുടെ വിവിധ പ്രദേശങ്ങളിലേയ്ക്ക് ബസ്സുകള്‍ ഇല്ലാതെ വലഞ്ഞ ജനങ്ങള്‍ക്ക് ടാക്സി വാഹനങ്ങള്‍ നടത്തിയ ട്രിപ്പ് ആശ്വാസമായി. കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്ഥിരം റൂട്ടുകളില്‍ മാത്രമായി ട്രിപ്പുകള്‍ ഒതുക്കിയതും ജനങ്ങളെ ബാധിച്ചു. സ്വകാര്യ ബസ്സുകളെ മാത്രം ആശ്രയിക്കുന്ന ഇടമുറി, അത്തിക്കയം, വലിയകുളം, മോതിരവയല്‍, അടിച്ചിപ്പുഴ, മല്ലപ്പള്ളി, ചെറുകോല്‍പ്പുഴ, കോഴഞ്ചേരി, വടശ്ശേരിക്കര തുടങ്ങിയ സ്ഥലത്തെത്തിച്ചേരാനും പുറന്നാടുകളില്‍ ബന്ധപ്പെടാനും ഏറെ ബുദ്ധിമുട്ടി.

പത്തനംതിട്ട, തിരുവല്ല, എരുമേലി, വെച്ചൂച്ചിറ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി പതിവു സര്‍വ്വീസുകള്‍ നടത്തിയതു മൂലം ഈ റൂട്ടുകളില്‍ യാത്രാക്ലേശം അനുഭവപ്പെട്ടില്ല. കെ.എസ്.ആര്‍.ടി.സി സമരത്തെ നേരിടാന്‍ വേണ്ടത്ര ഒരുക്കങ്ങള്‍ നടത്തിയിരുന്നില്ല ഇത് മൂലം യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തിരുന്നാണ് യാത്ര ചെയ്യാന്‍ പറ്റിയത്. ബദല്‍ സംവിധാനമില്ലാതെ വന്നതോടെ പലരും യാത്ര ചെയ്യാതെ വീടുകളിലേയ്ക്ക് മടങ്ങി. വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് കുറവായിരുന്നു. സമരം നഗരത്തില്‍ ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചു.

ടാക്സി ഓട്ടോ റിക്ഷകള്‍ക്കും ഓട്ടം കുറവായിരുന്നു.ഓഫീസുകളിലും സ്കൂളുകളിലും ഹാജര്‍ നിലവാരം കുറവായിരുന്നു. സമരം നേരത്തെ അറിഞ്ഞവര്‍ വീടുകളില്‍ തന്നെ കഴിച്ചുകൂട്ടി. റാന്നി മേഖലയില്‍ കൂടുതല്‍ റൂട്ടുകളിലും സ്വകാര്യ ബസുകളെ ജനങ്ങള്‍ ആശ്രയിക്കുന്നതിനാല്‍ പൊതു ജനങ്ങള്‍ ശരിക്കും വലഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ അധിക സര്‍വ്വീസുകള്‍ ഒന്നും നടത്തിയില്ല. സമരം റാന്നിയില്‍ പൊതുജനങ്ങളെ ശരിക്കും ദുരിതത്തിലാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...