കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര : പൊതുഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്താൻ ഒരുങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഈ തീരുമാനം സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ തകർക്കുമെന്നും യുഡിഎഫ് സർക്കാർ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ബസ് ഉടമകളുമായി യാതൊരുവിധ ചർച്ചയും നടത്താതെയാണ് സർക്കാർ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു.

തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര സർക്കാർ അധികാരമേൽക്കുന്നതിന് മുൻപേ തന്നെ ഈ വിഷയത്തിൽ ബസ് ഉടമകൾക്കിടയിൽ അമർഷം നിലനിന്നിരുന്നുവെങ്കിലും സ്ത്രീ-പുരുഷ യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങിയതോടെ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു എന്ന് കണ്ടാണ് ഉടമകൾ പരസ്യമായ പ്രതിഷേധത്തിലേക്ക് നീങ്ങിയത്.

കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലയിൽ, പൊതുഗതാഗതത്തിൽ സ്വകാര്യ ബസുകൾക്ക് നിർണ്ണായക പങ്കുണ്ട്. സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ 70 ശതമാനത്തോളം സ്ത്രീകളാണെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്നതോടെ ഈ യാത്രക്കാരെല്ലാം അങ്ങോട്ട് മാറുമെന്നും, വിദ്യാർത്ഥികളെ മാത്രം കൊണ്ടുപോകുന്ന അവസ്ഥയിലേക്ക് സ്വകാര്യ ബസ് സർവീസുകൾ ചുരുങ്ങുമെന്നും അവർ പറഞ്ഞു. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും മേഖലയുടെ തകർച്ചയിലേക്കും നയിക്കുമെന്നാണ് ബസ് ഉടമകളുടെ വാദം. ഈ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി തങ്ങളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവളത്തിനായി പുതിയ നീക്കം; പരന്തൂരിന് പകരം രണ്ട് ബദൽ സ്ഥലങ്ങൾ കണ്ടെത്തി...

0
ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി...

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...

സഹാറൻപൂരിൽ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുമാറ്റിയ നടപടിയിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അഖിലേഷ്...

0
ലക്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുമാറ്റിയ നടപടിയിൽ യോഗി...

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....