‘ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കീറുന്നത് കോൺഗ്രസുകാരല്ല’ ; ചാണ്ടി ഉമ്മൻ

For full experience, Download our mobile application:
Get it on Google Play

പുതുപ്പള്ളി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ കീറുന്നതോ കത്തിക്കുന്നതോ ആയ നടപടികളിൽ കോൺഗ്രസ് പ്രവർത്തകർക്ക് പങ്കില്ലെന്ന് ചാണ്ടി ഉമ്മൻ. അത്തരത്തിൽ പ്രവർത്തിക്കുന്നവർ കോൺഗ്രസുകാരല്ലെന്നും പാർട്ടിക്ക് പുറത്തുള്ളവരാണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ സംയമനം പാലിക്കണമെന്ന് ചാണ്ടി ഉമ്മൻ അഭ്യർത്ഥിച്ചു. പ്രവർത്തകർ നിയന്ത്രണം വിട്ടാൽ അത് മുതലെടുക്കാൻ മറ്റുള്ളവർ ശ്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ തന്റെ പിതാവിനെതിരെ സോഷ്യൽ മീഡിയയിൽ വന്ന മോശമായ കമന്റുകളെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്കിൽ ഉമ്മൻ ചാണ്ടിയെക്കുറിച്ച് മോശം പരാമർശം നടത്തിയ വ്യക്തി മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടയാളാണെന്ന് പരിശോധനയിൽ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലുണ്ടായ വലിയ പരാജയത്തിന് പിന്നാലെ ഇത്തരം പ്രവർത്തികളിലൂടെ ചിലർ ‘റിലാക്സേഷൻ’ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും നമ്മൾ അതിന് അവസരം നൽകരുതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

ഹോർമൂസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു ; ഒറ്റ ദിവസം കൊണ്ട് പത്ത് കപ്പലുകൾക്ക് നേരെ...

0
തെഹ്‌റാന്‍: ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത്...