ജില്ലയില്‍ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ജില്ലയില്‍ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്. എറണാകുളം നഗരത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന അടക്കം കാര്യങ്ങളില്‍ ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്. ബസ് ഉടമ-തൊഴിലാളി സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നടപടികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ 30 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ജില്ലാ ബസ് ഉടമ-തൊഴിലാളി സംയുക്തസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പോലീസ് നിസ്സാരകാര്യങ്ങള്‍ക്ക് വണ്ടിപിടിച്ചിടുന്നതും തൊഴിലാളികളെ പീഡിപ്പിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അശാസ്ത്രീയമായ ഗതാഗതപരിഷ്‌കാരംമൂലം സമയക്രമം പാലിക്കാന്‍ ബസുകള്‍ക്ക് കഴിയുന്നില്ല. കൃത്യമായ പഞ്ചിങ് സംവിധാനം നടപ്പാക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ യൂണിയന്‍ എതിരല്ല. എന്നാല്‍ സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുന്ന പോലീസ് നടപടി തുടര്‍ന്നാല്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകേണ്ടി വരുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. എന്നാല്‍ ബുധനാഴ്ച നടക്കുന്ന സൂചനാപണിമുടക്കില്‍ എറണാകുളം ഡിസ്ട്രിക്‌ട് പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പങ്കെടുക്കില്ലെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ മുരളീധരനും സെക്രട്ടറി കെ കെ കലേശനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...