ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ; സ്വകാര്യ ബസുകള്‍ ട്രിപ്പു മുടക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സ്വകാര്യ ബസുകള്‍ ട്രിപ്പു മുടക്കി സമരം ചെയ്തു. റാന്നിയിലാണ് സ്വകാര്യ ബസുകള്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിക്ഷേധിച്ച് സമരം നടത്തിയത്. മോതിരവയല്‍ സ്വദേശി അമ്പാട്ട് ആശിഷ് (കണ്ണന്‍-29)നാണ് മര്‍ദ്ദനമേറ്റത്. മോതിരവയല്‍ അക്കാളുപടി ഉരുളേല്‍ വെച്ച് ഇന്നലെ രാത്രി ഒമ്പതരയോടാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ ആശിഷിനെ ബൈക്കുകളില്‍ പിന്നാലെയെത്തിയ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ആശിഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ബസ് കണ്ടക്ടറുമായ മുക്കം സ്വദേശി വിനീതിനെ അസഭ്യം വിളിച്ച് ഓടിച്ച ശേഷമാണ് മര്‍ദ്ദനം നടന്നത്. കഴിഞ്ഞ 27ന് ഉച്ചയോടെ തടിയൂരിന് സമീപം വെച്ച് മഹേഷ് എന്നയാളുടെ കാര്‍ ആശിഷ് ഓടിച്ചിരുന്ന ബസിന് പിന്നില്‍ തട്ടിയിരുന്നു.

പ്രശ്നത്തില്‍ തര്‍ക്കവും ഉന്തും തള്ളും ഉണ്ടായെങ്കിലും ഈ സംഭവം അപ്പോള്‍ തന്നെ പറഞ്ഞു തീര്‍ത്തതായി ഇവര്‍ പറയുന്നു. തര്‍ക്കത്തില്‍ ബി.എം.എസ് യൂണിയന്‍ നേതൃത്വം ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കിയിരുന്നതായും പറയുന്നുണ്ട്.എന്നാല്‍ ഇതിന്‍റെ ബാക്കിയായിട്ടാണ് രാത്രിയിലുണ്ടായ സംഭവമെന്ന് ആശിഷ് ആരോപിച്ചു. പൈപ്പുകൊണ്ടുള്ള മര്‍ദ്ദനത്തില്‍ തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ആശിഷ് റാന്നി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.സംഭവത്തില്‍ പ്രതിഷേധിച്ചാണ് റാന്നിയില്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി വെച്ചത്. അപ്രഖ്യാപിതമായ ട്രിപ്പു മുടക്കില്‍ ജനങ്ങള്‍ വലഞ്ഞു. പലര്‍ക്കും ജോലിക്കു പോകുവാന്‍ കഴിയാതെ ബുദ്ധിമുട്ടിലായി. കെ.എസ്.ആര്‍.ടി.സി ബസുകളായിരുന്നു ജനങ്ങള്‍ക്ക് ആശ്രയം. റാന്നി പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...