സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ വീണ്ടും സര്‍വീസ് നിര്‍ത്തുന്നു ; മൂന്ന് മാസത്തിനിടെ ഡീസലിന്റെ വില 14 രൂപ വര്‍ദ്ധിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ വീണ്ടും സര്‍വീസ് നിര്‍ത്തുന്നു. നികുതി അടയ്ക്കാനുള്ള സമയം നീട്ടിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തുമെന്ന് ബസുടമകള്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ അറിയിച്ചു. ഇന്ധലവില കുത്തനെ ഉയരുന്നതും പ്രതിസന്ധി കൂട്ടുന്നുവെന്നാണ് ബസ് ഉടമകളുടെ വാദം.

ലോക്ഡൗണില്‍ കുരുങ്ങി കട്ടപ്പുറത്തായ പല സ്വകാര്യ ബസുകളും ഓടിത്തുടങ്ങിയതേ ഉള്ളൂ. അതിനിടയിലാണ് ഇന്ധനവില കുത്തനെ ഉയര്‍ന്നത്. മൂന്ന് മാസത്തിനിടെ ഡീസലിന്റെ വില 14 രൂപ വര്‍ധിച്ചു. നികുതി അടയ്ക്കാനുള്ള തീയതി ഈ മാസം 30 ന് അവസാനിക്കുകയാണ്. സമയം നീട്ടി നല്‍കിയില്ലെങ്കില്‍ സര്‍വീസ് തുടരാന്‍ നിര്‍വ്വാഹമില്ലെന്ന്  ബസു‌ടമകള്‍ ഗതാഗതമന്ത്രിയെ അറിയിച്ചു.

നികുതിയുടെ കാര്യത്തില്‍ തനിച്ച്‌ തീരുമാനമെടുക്കാനാകില്ലെന്ന് ഗതാഗതമന്ത്രി മറുപടി നല്‍കി. ബസ് ചാര്‍ജ് കൂട്ടുന്ന കാര്യവും നിലവില്‍ ആലോചനയില്‍ ഇല്ല. പക്ഷെ ഇന്ധനവില കുത്തനെ ഉയര്‍ന്നത് ബസ് വ്യവസായത്തിന് താങ്ങാനാകുന്നില്ലെന്ന കാര്യം സര്‍ക്കാരിന്റെ  ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...