വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് ഇനി ഇ – വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ, ലോക്‌സഭാ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് ഇനി ഇ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് തെരഞ്ഞെടുപ്പു കമ്മിഷന്റെ പോര്‍ട്ടലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഏറ്റവുമൊടുവില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തവര്‍ക്ക് ഇന്നു രാവിലെ 11.30നു ശേഷവും മറ്റുള്ളവര്‍ക്ക് അടുത്ത മാസം ഒന്നു മുതലും കാര്‍ഡ് ലഭിക്കും.

കാര്‍ഡ് ലഭ്യമാകുന്നതോടെ വോട്ട് ചെയ്യാനും ഇ കാര്‍ഡ് ഹാജരാക്കിയാല്‍ മതിയാകും. പതിവു വിവരങ്ങള്‍ക്കു പുറമേ ക്യുആര്‍ കോഡ് കൂടി ഡൗണ്‍ലോഡ് ചെയ്യുന്ന കാര്‍ഡിലുണ്ട്. ഡൗണ്‍ലോഡ് സൗകര്യം വന്നെങ്കിലും പുതുതായി പേരു ചേര്‍ക്കുന്നവര്‍ക്കു പഴയ രീതിയില്‍ നേരിട്ടു കാര്‍ഡ് കൈമാറുന്ന രീതി തുടരും.

https://voterportal.eci.gov.in/ എന്ന പോര്‍ട്ടലില്‍ നിന്നാണ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. കമ്മിഷന്റെ ‘വോട്ടര്‍ ഹെല്‍പ്പ് ലൈന്‍’ മൊബൈല്‍ ആപ് വഴിയും ഡൗണ്‍ലോഡ് ചെയ്യാം. വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്പിലോ മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത ശേഷമേ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകൂ. വോട്ടര്‍ പട്ടികയില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ഓണ്‍ലൈനായി ‘കെവൈസി’ (Know your customer) വിവരങ്ങള്‍ നല്‍കണം. ഇതിന്റെ പ്രിന്റ് എടുത്ത് ആധാര്‍ കാര്‍ഡ് പോലെ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം. ഡിജിലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....