കാടുകയറി കിടക്കുന്ന സ്വകാര്യ ഭൂമികള്‍ ഇഴജന്തുക്കളുടെ താവളമായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാടുകയറി കിടക്കുന്ന സ്വകാര്യ ഭൂമികള്‍ ഇഴജന്തുക്കളുടെ താളവമായി മാറുന്നു. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ ചിറ്റാര്‍, തണ്ണിത്തോട്, സീതത്തോട് മേഖലകളും കലഞ്ഞൂര്‍, അരുവാപ്പുലം പഞ്ചായത്തുകളിലെ ചിലയിടങ്ങളും റാന്നി താലൂക്കിലെ മലയോര മേഖലകളിലുമാണ് ഇത്തരത്തിലുള്ള സ്വകാര്യ ഭൂമികള്‍ ഉള്ളത്‌. ഇതില്‍ പലതിന്റെയും ഉടമസ്ഥര്‍ നാട്ടില്‍ ഇല്ലാത്തതിനാല്‍ ഇത്തരം ഭൂമികള്‍ ആരും നോക്കാനില്ലാതെ അനാഥമായി കിടക്കുകയാണ്. ഇങ്ങനെ കാടുകയറി കിടക്കുന്ന സ്ഥലങ്ങളില്‍ ഇഴജന്തുക്കള്‍ വര്‍ദ്ധിച്ചതോടെ നാട്ടുകാര്‍ കൂടുതല്‍ ഭീതിയിലാണിപ്പോള്‍.

കാടുപിടിച്ച പറമ്പുകളില്‍ നിന്നും ചൂടുകൂടിയതോടെ പാമ്പുകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പതിവായി മാറിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകള്‍ ഇടപെട്ട് സ്വകാര്യ ഭൂ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി കാടുകള്‍ തെളിക്കാന്‍ കഴിയുമെങ്കിലും തികഞ്ഞ അനാസ്ഥയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇഴജന്തുക്കളോടൊപ്പം തന്നെ പുലിയും പന്നിയും അടക്കമുള്ള ജീവികളുടെ എണ്ണവും ഇത്തരം ഭൂമികളില്‍ വര്‍ധിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...