വ്യാപാരികള്‍ക്ക് കൈത്താങ്ങായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി പ്രിവില്ലേജ് കാര്‍ഡ് നല്‍കി

For full experience, Download our mobile application:
Get it on Google Play

മണിമല : പ്രളയം മൂലം ദുരിതത്തിലായ മണിമല വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ അംഗങ്ങള്‍ക്ക് സൗജന്യമായി പ്രിവില്ലേജ് കാര്‍ഡ് നല്‍കി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി. പൊന്തന്‍പുഴ, കറിക്കാട്ടൂര്‍, മൂങ്ങാനി , കടയനിക്കാട് പ്രദേശങ്ങളിലെ 500 വ്യാപാരികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരു വര്‍ഷത്തേയ്ക്ക് പ്രയോജനം ലഭിക്കും. ചെത്തിപ്പുഴ സെന്റ്‌തോമസ് ആശുപത്രിയിലും മണിമല സെന്റ്‌തോമസ് ഹെല്‍ത്ത് സെന്ററിലും പ്രിവില്ലേജ് കാര്‍ഡ് സ്വീകരിക്കും.

പത്തുശതമാനം മുതല്‍ 50 ശതമാനം വരെ വിവിധ വിഭാഗങ്ങളില്‍ ഡിസ്‌കൗണ്ട് ലഭിക്കും. മണിമല സെന്റ് തോമസ് ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഫാ. തോമസ് മംഗലത്ത്, ഫാ. ജിയോ, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മണിമല യൂണിറ്റ് പ്രസിഡന്റ് ജോയിസ് കൊച്ചുമുറിയില്‍, ജനറല്‍ സെക്രട്ടറി ഷിയാസ് വണ്ടാനം , മണിമല സെന്റ് തോമസ് ഹെല്‍ത്ത് സെന്ററിലെ
ഡോക്ടര്‍ സി. കുസുമം, ഡോക്ടര്‍ അലീന, മാനേജര്‍
ബിജു മാത്യു, പി.ആര്‍.ഒ മാനേജര്‍ പോള്‍ മാത്യു, ജി.പി.ആര്‍ മാനേജര്‍ അഭിലാഷ് ജോര്‍ജ്, ജിന്‍സണ്‍ മാത്യു,ജിനോ അലക്‌സ്,തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...