മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. സര്‍ക്കാര്‍​ കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്ക്​ വേണ്ടിയാണ്​ പുതിയ കാര്‍ഷിക ബില്ലുകള്‍ കൊണ്ടുവന്നത്​. കര്‍ഷകര്‍ക്ക്​ ഏറ്റവും ബുദ്ധിമുട്ടുള്ള സമയത്ത്​ ഉല്‍പന്നങ്ങള്‍ക്ക്​ താങ്ങുവില പ്രഖ്യാപിക്കുകയോ സംഭരണത്തിനായുള്ള സംവിധാനങ്ങള്‍ ​ഒരുക്കി നല്‍കുകയോ ചെയ്യാതെ ​നേരരെ വിപരീതമായി കാര്‍ഷക ദ്രോഹനടപടികളാണ്​ ​ചെയ്യുന്നതെന്ന്​ പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.

”ഇത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുള്ള സമയമാണ്. താങ്ങുവില പ്രഖ്യാപിച്ചും കര്‍ഷകര്‍ക്ക്​ സംഭരണ ​​സൗകര്യങ്ങള്‍ നല്‍കിയും സര്‍ക്കാര്‍ അവരെ സഹായിക്കേണ്ടതായിരുന്നു. എന്നാല്‍ നേരെ മറിച്ചാണ് സംഭവിച്ചത്. സമ്പന്നരായ സുഹൃത്തുക്കളെ കാര്‍ഷിക മേഖലയിലേക്ക് കൊണ്ടുവരാണ്​ ബി.ജെ.പി സര്‍ക്കാര്‍ ഉത്സാഹം കാണിക്കുന്നത്​ – പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പഞ്ചാബ്​, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍ കാര്‍ഷിക പ്രക്ഷോഭങ്ങളാണ്​ നടക്കുന്നത്​. മോദിസര്‍ക്കാര്‍ ത​െന്‍റ ചങ്ങാതിമാരുടെ വ്യാപാരം ഉയര്‍ത്തുകയും കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ ഇല്ലാതാക്കുകയുമാണ്​ ചെയ്യുന്നതെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചിരുന്നു.

കാര്‍ഷിക​ മേഖലയുമായി ബന്ധപ്പെട്ട്​ മൂന്നു ബില്ലുകളാണ്​ മോദിസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്​. 2020ല്‍ പുറത്തിറക്കിയ ദി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ്​ ഫെസിലിറ്റേഷന്‍) ബില്‍, ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്‍റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്‍റ്​ ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്​ തോമറാണ്​ സഭയില്‍ അവതരിപ്പിച്ചത്​. അവശ്യവസ്തു ഭേദഗതി ബില്‍ 2020, ഭക്ഷ്യ സഹമന്ത്രി റാവു സാഹിബ് പാട്ടീല്‍ ദാന്‍വേയും അവതരിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...