വനിതാ ബില്ലില്‍ ഭൂരിപക്ഷമില്ലാതായതോടെ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തെയാണ് പരാജയപ്പെടുത്തിയതെന്ന് പ്രിയങ്ക ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വനിതാ ബില്ലില്‍ ഭൂരിപക്ഷമില്ലാതായതോടെ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തെയാണ് പരാജയപ്പെടുത്തിയതെന്ന് പ്രിയങ്ക ഗാന്ധി. വനിതകളുടെ പേരില്‍ ദീര്‍ഘകാലം സഭയില്‍ ഇരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും വനിതകളുടെ പേരില്‍ പ്രചാരണം നടത്തി അധികാരം നിലനിര്‍ത്താനാണ് ബിജെപിയുടെ ഗൂഢനീക്കമെന്നും പ്രിയങ്ക പറഞ്ഞു. ഒബിസി വിഭാഗത്തിന് സംവരണം നടപ്പിലാക്കണമെന്നും മണ്ഡല പുനര്‍നിര്‍ണയത്തിന് മുന്‍പ് ജാതി സെന്‍സസ് നടത്തണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

‘വലിയ വിജയമാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നേടിയെടുത്തത്. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമം ഞങ്ങള്‍ പരാജയപ്പെടുത്തി. ബില്ലിനെ പിന്തുണച്ചില്ലെങ്കില്‍ ഭരണം നഷ്ടമാകുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. ഇതില്‍ നിന്ന് തന്നെ ബില്ലിലെ പരിശുദ്ധി മനസിലാക്കാവുന്നതല്ലേ. വനിതകളുടെ പേരില്‍ ദീര്‍ഘകാലം സഭയില്‍ ഇരിക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു വശത്ത് വനിതകളുടെ പേരില്‍ പ്രചാരണം നടത്തുന്നു. മറുവശത്ത് കൂടി മണ്ഡല പുനര്‍നിര്‍ണയം നടത്തി അധികാരത്തില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുകയാണ് അവര്‍’. പ്രിയങ്ക വിമര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...