പത്താം ക്ലാസുകാരിയെ കൊലപ്പെടുത്തി ബന്ധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മൂഴിക്കലിൽ പത്താം ക്ലാസുകാരിയെ കൊലപ്പെടുത്തി ബന്ധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കിണറ്റിൽ നിന്ന് ലഭിച്ച നസ്രീനയുടെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. അദ്നാൻ വൈരാഗ്യത്തെ തുടർന്ന് നടത്തിയ കൊലപാതകം ആസൂത്രിതമെന്നും തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നെന്നും അന്വേഷണസംഘം വ്യക്തമാക്കി. 16 കാരിയായ നസ്രീനയെ കൊലപ്പെടുത്തിയ ശേഷം, 20കാരൻ അദ്നാൻ ആത്മഹത്യ ചെയ്ത കേസിലെ നിർണായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് കണ്ടെടുത്ത നസ്രീനയുടെ ഫോൺ പരിശോധനയിലാണ് വിവരങ്ങൾ ലഭിച്ചത്.

നസ്രീനയെ കൊലപ്പെടുത്തിയ ശേഷം നസ്രീനയുടെ മൊബൈൽ ഫോണിൽ നിന്നും അദ്നാൻ സുഹൃത്തിന് വാട്സ് ആപ്പ് സന്ദേശം അയച്ചതായി പോലീസ് കണ്ടെത്തി. നസ്രീന സന്ദേശം അയക്കുന്ന രീതിയിലാണ് അദ്നാൻ ചാറ്റ് ചെയ്തത്. അദ്നാൻ പുലർച്ചെ 1.45 ന് മരിച്ചെന്നായിരുന്നു സന്ദേശം. താങ്കൾക്ക് നൽകാനുള്ള പണം അദ്നാന് നൽകാനാകില്ലെന്നും മാങ്കാവ് സ്വദേശിക്കയച്ച സന്ദേശത്തിലുണ്ട്. താങ്കൾ ആരാണെന്ന ചോദ്യത്തിന് അദ്നാൻ്റെ സുഹൃത്തെന്നായിരുന്നു മറുപടി. സംഭവവുമായി ബന്ധപ്പെട്ട് അദ്നാൻ്റെ സുഹൃത്തിൻ്റെ മൊഴി പോലീസ് രേഖപ്പെടുത്തി. അദ്നാന് ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് ആണ് മൊഴി നൽകിയത്. കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി പോലീസ് സ്ഥിരീകരിക്കുന്നു. ഫോണുകൾ കിണറ്റിൽ എറിഞ്ഞത് ബന്ധുക്കൾ ആകാം എന്നാണ് സംശയം. ബന്ധുക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...