മഹാത്മാഗാന്ധിയെ ബോധപൂർവം നിന്ദിക്കുന്നു ; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി : മത നേതാവ് കാളീചരൺ നടത്തിയ വിവാദ പരാമർശത്തിൽ ബി.ജെ.പിയെ കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി. മഹാത്മാഗാന്ധിയെ ആക്രമിക്കാനും അദ്ദേഹത്തിൻ്റെ ആദർശങ്ങളെ പരസ്യമായി വിമർശിക്കാനും ബിജെപി മനഃപൂർവമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. ഇത്തരത്തിലുള്ള അന്തരീക്ഷം മനഃപൂർവം സൃഷ്ടിക്കുകയാണ്. ഭരണകക്ഷിയും അനുബന്ധ ഗ്രൂപ്പുകളും മഹാത്മാഗാന്ധിയുടെ ആദർശങ്ങളെ പരസ്യമായി വിമർശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ള നേതാക്കളാരും ഇതിനെ എതിർക്കുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു.

മഹാത്മാഗാന്ധിയെ വിമർശിക്കുമ്പോഴും അദ്ദേഹത്തിൻ്റെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തുമ്പോഴും കാളീചരൺ ഉപയോഗിച്ചത് മോശം ഭാഷയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായതിനാലാണ് കാളീചരൺ അറസ്റ്റിലായത്. ഇത്തരം പരാമർശങ്ങൾ നടത്തുന്നവരെ ശിക്ഷിക്കണമെന്നും ഗാന്ധിയെ അധിക്ഷേപിക്കുന്നത് പാപമാണെന്നും പ്രിയങ്ക പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...