ദുരന്തങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്, മനുഷ്യത്വത്തിനും കാരുണ്യത്തിനും പ്രാധാന്യം നൽകണം : അമിത് ഷായ്ക്ക് പ്രിയങ്ക ഗാന്ധിയുടെ മറുപടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തിൽ കേരളത്തെ പഴിച്ച് കൊണ്ടുള്ള കേന്ദ്രത്തിൻ്റെ മറുപടിയോട് പ്രതികരിച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധി. ദുരന്തങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്നാണ് അവർ പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വയനാട്ടിലെ ജനം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഒഴിവുകഴിവുകൾ നിരത്തുകയല്ല വേണ്ടത്, ജനജീവിതം പുനർനിർമ്മിക്കാനുള്ള അടിയന്തര സഹായങ്ങളാണ് ഉണ്ടാകേണ്ടതെന്ന് അവർ പ്രതികരിച്ചു. പ്രിയങ്കയുടെ മറുപടി സമൂഹമാധ്യമത്തിലൂടെയായിരുന്നു. ദുരന്തമുഖത്ത് പ്രാധാന്യം നൽകേണ്ടത് മനുഷ്യത്വത്തിനും കാരുണ്യത്തിനുമായിരിക്കണം എന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി, മുറിവുണക്കാനും ജീവിതം പുനർനിർമ്മിക്കാനും സാധ്യമായതെല്ലാം സർക്കാരുകൾ ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രിയങ്ക കേന്ദ്രമന്ത്രി അമിത് ഷായെ നേരിട്ട് കണ്ട് വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം സംബന്ധിച്ച് നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ, കേരള സർക്കാർ നിവേദനം നൽകിയത് നവംബർ 13നാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ഇക്കാര്യത്തിൽ സംസ്‌ഥാനം വലിയ കാലതാമസം വരുത്തിയെന്നാണ് അമിത് ഷാ പറഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...