മോദിയുടെ ലോക്​സഭ മണ്ഡലമായ വാരാണസിയില്‍ കിസാന്‍ ന്യായ്​ റാലിയുമായി പ്രിയങ്ക ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ലഖ്​നൗ : പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ലോക്​സഭ മണ്ഡലമായ വാരാണസിയില്‍ കിസാന്‍ ന്യായ്​ റാലിയുമായി കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. റാലിക്ക്​ തുടക്കമിട്ടുകൊണ്ടുള്ള പൊതുസമ്മേളനത്തില്‍ ​പ്രധാനമന്ത്രിയ്ക്കും ഉത്തര്‍പ്രദേശ്​ സര്‍ക്കാറിനും എതിരെ ​പ്രിയങ്ക രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടിടത്ത്​ ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവും സന്ദര്‍ശിച്ചില്ലെന്ന്​ പ്രിയങ്ക കുറ്റപ്പെടുത്തി.

”പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്​ ലഖ്​നൗ സന്ദര്‍ശിക്കാം പക്ഷേ, ലഖിംപൂരിലെത്താനാകില്ല. ഇരകളുടെ കുടുംബത്തിന്​ നീതിയാണ്​ വേണ്ടത്​,പണമല്ല. സോനഭദ്ര കൂട്ടക്കൊലയിലും ഉന്നാവോയിലും ഹത്രസിലും നീതിയില്ല. അതുതന്നെയാണ്​ ഇവിടെയും സംഭവിക്കുന്നത്​.

ലഖിംപൂരിലുള്ള കര്‍ഷകര്‍ പറയുന്നത്​ അവര്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നാണ്​. പൊലീസ്​ അവരുമായി സംസാരിക്കാന്‍ ക്രിമിനലുകളെ കൊണ്ടുവരികയാണ്​. ഇങ്ങനെയൊന്നും ലോകത്ത്​ ഒരിടത്തും നടക്കില്ല. കൊറോണ വന്നപ്പോഴും സര്‍ക്കാര്‍ തങ്ങളെ സഹായിക്കുമെന്ന ഒരു പ്രതീക്ഷയും അവര്‍ക്കില്ലായിരുന്നു.

ഇന്ത്യയെന്ന രാജ്യം സ്വാതന്ത്ര്യം നേടിയത്​ നീതിയെന്ന സങ്കല്‍പ്പത്തിലാണ്​. പക്ഷേ ഇരകളുടെ കുടുംബത്തിന്​ ഉത്തര്‍പ്രദേശില്‍ നിന്നും നീതി​ കിട്ടുമെന്ന ഒരു പ്രതീക്ഷയും ഇല്ല. ​കേന്ദ്രമന്ത്രിയെയും മകനെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്​. ടൂര്‍ പോകുന്ന പ്രധാനമന്ത്രിക്ക്​ കര്‍ഷകരെ കാണാന്‍ സമയമില്ല.

കേന്ദ്രമന്ത്രി രാജിവെക്കും വരെ പോരാട്ടം തുടരും. ഞങ്ങളെ ആര്‍ക്കും തടയാനാകില്ല” -പ്രിയങ്ക പറഞ്ഞു. വാരാണസിയില്‍ എത്തിയ പ്രിയങ്ക കാശി വിശ്വനാഥ ക്ഷേത്രവും സന്ദര്‍ശിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...