ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവo : യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി : ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍ പ്രദേശില്‍ ക്രിമിനലുകള്‍ക്കുള്ള പിന്തുണ വര്‍ധിച്ചുവരുകയാണ്​. മുഖ്യമ​ന്ത്രിയും മന്ത്രിമാരും ക്രിമിനല്‍ സംഭവങ്ങള്‍ നിഷേധിക്കു​ന്നത്​ ​കുറ്റവാളികള്‍ക്ക്​ ശക്തിയേകുന്നു. സാധാരണക്കാര്‍, പോലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരടക്കമുള്ളവരാണ്​ ഈ കാട്ടുഭരണത്തിന്​ ഇരയാകുന്നതെന്നും മരണപ്പെട്ട മാധ്യമപ്രവര്‍ത്തകനും കുടുംബത്തിനും അനുശോചനമറിയിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ വാരാണസിക്ക് സമീപം ബല്ലിയ ജില്ലയില്‍ സഹാറാ സമയ് ചാനലിലെ മാധ്യമപ്രവര്‍ത്തകനായ രത്തന്‍സിങിനെയാണ് ഇന്നലെ കൊലപ്പെടുത്തിയത്. രാത്രി 9.45യോടെയായിരുന്നു സംഭവം. വീടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ആക്രമികള്‍ വെടിവെക്കുകയായിരുന്നു. രത്തന്‍ സിങ്ങ് തല്‍ക്ഷണം മരിച്ചു. അതേസമയം മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ അറസ്​റ്റിലായി. കൊലപാതക കാരണം വസ്​തുതര്‍ക്കമാണെന്നും പിന്നില്‍ ഭൂമാഫിയയാണെന്നും​ ഡി.ഐ.ജി അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...