റാന്നി : കെ.പി.എസ്.റ്റി.എ. അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി ഉപജില്ലകൾ കേന്ദ്രീകരിച്ച് നടത്തുന്ന ‘സ്വദേശ് മെഗാ ക്വിസ് ‘ മത്സരങ്ങളുടെ ഭാഗമായി റാന്നിയിൽ നടന്ന മത്സരങ്ങളുടെ സമ്മാനദാനം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി നിർവ്വഹിച്ചു. സ്വാതന്ത്രസമര ചരിത്രം, ഗാന്ധിജി, സാമൂഹ്യപരിഷ്‌കർത്താക്കൾ എന്നീ വിഷയങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. വി.ജി.കിഷോർ, വി.ലിബി കുമാർ, സീന എൽമ വർഗീസ്, ജോസ് ജോർജ്ജ് മൽക്ക്, ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു. പാർത്ഥിവൻ ആർ., ഇവാൻ യോഹാൻ സാം, അൻസാം അൻഷാദ് (എൽ.പി), സന ഫാത്തിമ, ഹൃദിക അനീഷ്, അവണി എസ്.(യു.പി), ബാലഗോപാൽ എസ്. ജോൺ വി.രാജൻ,അഡോ നാഥ് എസ്. (എച്ച്.എസ്) അക്ഷയ എ.നായർ, നിരഞ്ജന എസ്.രാജീവ് (എച്ച്.എസ്.എസ് ) എന്നിവർ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































