ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍‌ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍‌ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുത്തു. കോട്ടയത്ത് വച്ചാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് ബിഷപ്പ് വിന്‍സന്റ് സാമുവല്‍ മൊഴി നല്‍കി. കോട്ടയത്ത് അന്വേഷണസംഘത്തിന് മുന്നിലാണ് ബിഷപ്പ് ഹാജരായത്. ദിലീപിന് ജാമ്യം ലഭിക്കാനായി ഇടപെട്ടിട്ടില്ലെന്ന് ബിഷപ്പ് നേരത്തെയും വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ സഹായം തേടാമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാര്‍ പണം വാങ്ങിയെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.

ബിഷപ്പുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, ബിഷപ്പിനെ ഇടപെടീക്കാമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോള്‍ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം ദിലീപിന്റെ ബ്ലാക്മെയിലിങ് ആരോപണം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നിഷേധിച്ചു. ദിലീപ് പണം നല്‍കിയത് സംവിധായകന്‍ എന്ന നിലയിലാണ്. അത് കേസിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. നെയ്യാറ്റിന്‍കര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ വേണ്ടിയാണെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് മിഷൻ മാറ്റം വരുത്താൻ സർക്കാർ : ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതി ;...

0
തിരുവനന്തപുരം : ഇടതുസർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ ഭവനപദ്ധതി പൊളിച്ചുപണിയാൻ സർക്കാർ...

കോഴിക്കോട് ബീച്ചിലെ ഓണച്ചന്ത മാറ്റിയ സംഭവം : കളക്ടർക്കെതിരെ ആരോപണവുമായി സിപിഐ കോഴിക്കോട് ജില്ലാ...

0
കോഴിക്കോട്: ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം....

തിരുവനന്തപുരത്ത് മാൻകൊമ്പും ഇരുതലമൂരിയുമായി ഒൻപതുപേർ പിടിയിൽ ; കുറുക്കന്റെ രോമവുമായി മറ്റൊരു സംഘവും അറസ്റ്റിൽ

0
കാട്ടാക്കട : മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒൻപതുപേരെ അറസ്റ്റ് ചെയ്തു. വനംവകുപ്പിനു...

കുടുംബശ്രീയെ പഠിപ്പിക്കാൻ ഇനി എ.ഐ.യും ; തൊഴിലും നൽകും, സൗജന്യ പരിശീലനവും

0
കോഴിക്കോട് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ...