വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ, പ്രധാനമന്ത്രി ഇടപെടണമെന്ന് പ്രൊഫ. കെ.വി തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സിലിന്റെ കീഴില്‍ വരുന്ന പ്രഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം അനന്തമായി നീളുന്നത് രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയിരിക്കയാണെന്നും അടിയന്തിരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുവാന്‍ നടപടി എടുക്കണമെന്നും കേരളത്തിന്റെ ഡല്‍ഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ് സി നഴ്‌സിംഗ് എന്നീ കോഴ്‌സുകളിലേക്ക് രാജ്യത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനമാണ് അനന്തമായി നീളുന്നത്.

2025 മെയ് മാസമാണ് എന്‍ട്രന്‍സ് എക്‌സാമും കൗണ്‍സിലിംഗും നടന്നത്. ആദ്യ റൗണ്ട് അഡ്മിഷന്‍ നടത്തുകയും ചെയ്തു. രണ്ടാം റൗണ്ട് അഡ്മിഷന്‍, സെപ്റ്റംബര്‍ 18ലെ മെഡിക്കല്‍ കൗണ്‍സിലിന്റെ നോട്ടീസ് പ്രകാരം വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്. ഈ കാലതാമസം നൂറുകണക്കിന് വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഇടപെട്ട് എത്രയും വേഗം മെഡിക്കല്‍ കോളേജിലേക്കുള്ള പ്രവേശനത്തിനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച സന്ദേശത്തില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...