പ്രൊഫ. പി.ജെ. കുര്യൻ – അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ ആവോളം ആസ്വദിച്ച നാല് പതിറ്റാണ്ടുകൾ – ഇനി വിശ്രമമാകാം – യുവ തലമുറക്കായി വഴിമാറാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രായം തളർത്താത്ത ആവേശമുള്ള യുവാക്കൾ പുറത്ത് നിൽക്കുമ്പോൾ എൺപതുകളിലും അധികാരം വിട്ടൊഴിയാത്തവർക്ക് “നിർബന്ധിത വിശ്രമം” നൽകാൻ സമയമായിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വികാരം പങ്കുവെക്കുന്നു. അധികാരം ആവോളം ആസ്വദിച്ച പ്രൊഫ.പി.ജെ. കുര്യനെ ഉദ്ദേശിച്ചുതന്നെയാണ്‌ ഈ പ്രതികരണങ്ങള്‍. പാർട്ടിയെ സ്നേഹിക്കുന്ന അണികൾക്ക് വേണ്ടത് പദവികൾ മോഹിക്കുന്നവരെയല്ല, പാർട്ടിയെ ജയിപ്പിക്കുന്നവരെയാണ്. പി.ജെ. കുര്യന്റെ ഔദാര്യത്തിനും തീരുമാനത്തിനും വേണ്ടി കാത്തുനില്‍ക്കുന്നവരാണ് പത്തനംതിട്ട ജില്ലയിലെ നേതാക്കളില്‍ ചിലര്‍. ഈ ഉപജാപക സംഘമാണ് കഴിഞ്ഞ കാലങ്ങളില്‍ യു.ഡി.എഫിന്റെ അടിത്തറ പത്തനംതിട്ട ജില്ലയില്‍ നാമാവശേഷമാക്കിയത്.

84 വയസ്സിലേക്ക് കടക്കുന്ന പി.ജെ. കുര്യൻ ഇന്നും പാർട്ടി കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നു എന്ന പരാതി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന സാധാരണക്കാരുടെ ഇടയിലും വ്യാപകമാണ്. വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയരുമ്പോള്‍ അത് പുനപരിശോധിക്കുന്നതിനോ ആവശ്യമെങ്കില്‍ തിരുത്തുന്നതിനോ തയ്യാറാകാതെ, പ്രായത്തിന്റെ മര്‍ക്കടമുഷ്ടി അതിന്റെ പൂര്‍ണ്ണതോതില്‍ പ്രയോഗിക്കുന്ന ഒരാളായാണ് ഇന്ന് പ്രൊഫ.പി.ജെ. കുര്യനെ പലരും കാണുന്നത്. സാഹചര്യം ഒത്തുവന്നാല്‍ 84 ആം വയസ്സിലും തനിക്ക് കേരളത്തിന്റെ മുഖ്യമന്ത്രി കസേര നിഷിദ്ധമല്ലെന്ന നിലപാടിലാണ് ഇദ്ദേഹം. മുന്‍ കാലങ്ങളില്‍ ഇതിനുവേണ്ടി തിരുവല്ല മണ്ഡലം ഇദ്ദേഹം നോക്കിവെച്ചിരുന്നു. അണികളില്‍ ബഹുഭൂരിപക്ഷവും പി.ജെ. കുര്യനെ പരസ്യമായി എതിര്‍ക്കുമ്പോഴും നേതാക്കള്‍ മിക്കവരും പി.ജെ. കുര്യനെ ഇപ്പോഴും ദൈവതുല്യനായി കാണുന്നു. തങ്ങള്‍ക്ക് പദവിയും സ്ഥാനമാനങ്ങളും നേടിത്തരുന്നത്‌ പി.ജെ. കുര്യന്റെ ചില ഇടപെടലുകള്‍ ആണെന്നതാണ് ഇതിനുകാരണം.

പ്രൊഫ.പി.ജെ. കുര്യനെതിരെ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ പുറമറ്റം ഗ്രാമപഞ്ചായത്തിലുണ്ടായ ചില പ്രശ്നങ്ങളാണ്. ആകെയുള്ള 13 അംഗങ്ങളില്‍ 7 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷം കോൺഗ്രസിനുണ്ടായിട്ടും ഇവിടെ ഭരണത്തിലെത്തുവാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. വെറും 5 അംഗങ്ങളുള്ള ഇടതുപക്ഷം ഇവിടെ നിഷ് പ്രയാസം ഭരണത്തിലെത്തി. പി.ജെ.കുര്യന്റെ പിടിവാശിയും മര്‍ക്കടമുഷ്ടിയും മൂലമാണ് ഇവിടെ ഭരണം നഷ്ടമായതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പലരും ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പരസ്യപ്രതികരണവുമായി വന്നിട്ടുമുണ്ട്.

ഗ്രൂപ്പ് താല്പര്യങ്ങളും പി.ജെ. കുര്യനെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ അനാവശ്യ ഇടപെടലുകളുമാണ് പുറമറ്റത്തെ നാണംകെട്ട തോൽവിക്ക് കാരണമായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടായിട്ടും എല്‍.ഡി.എഫിന് ഭരണം എറിഞ്ഞുകൊടുത്തത് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരോടുള്ള പി.ജെ. കുര്യന്റെ വെല്ലുവിളിയല്ലേയെന്നും ഇവര്‍ ചോദിക്കുന്നു. ​കോൺഗ്രസ് പ്രസ്ഥാനം ഒരു വ്യക്തിക്ക് നൽകാവുന്നതിന്റെ പരമാവധി അംഗീകാരങ്ങൾ നൽകി ആദരിച്ച നേതാവാണ്  പ്രൊഫ. പി.ജെ. കുര്യൻ. താഴെത്തട്ടിൽ നിന്ന് തുടങ്ങി രാജ്യസഭയുടെ ഉപാധ്യക്ഷൻ വരെയായി അദ്ദേഹം തിളങ്ങി. അദ്ദേഹത്തിന് പാർട്ടി നൽകിയ അവസരങ്ങളും പദവികളും വളരെ വലുതാണ്‌.​ ✅ 6 തവണ ലോകസഭാംഗം (മാവേലിക്കര, ഇടുക്കി). ✅ 3 തവണ രാജ്യസഭാംഗം. ✅ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ എന്ന ഭരണഘടനാ പദവി. ✅ വിവിധ മന്ത്രാലയങ്ങളിൽ കേന്ദ്ര സഹമന്ത്രി. ✅ ചീഫ് വിപ്പ് ഉൾപ്പെടെയുള്ള പാർട്ടി പദവികൾ തുടങ്ങി എത്രയോ സ്ഥാനമാനങ്ങള്‍ പി.ജെ കുര്യന് ലഭിച്ചു. ഇത്രയേറെ പദവികൾ അനുഭവിച്ച ഒരു നേതാവ് ഇനിയെങ്കിലും യുവാക്കൾക്കും പുതിയ തലമുറയ്ക്കും വേണ്ടി വഴിമാറിക്കൊടുക്കേണ്ടതല്ലേ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

പി.ജെ കുര്യനെ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായി ഇപ്പോഴും കൊണ്ടുനടക്കുന്നത് പത്തനംതിട്ട ജില്ലയിലെ ചില നേതാക്കള്‍ മാത്രമാണ്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ജെ കുര്യന്റെ അനാവശ്യമായ ഇടപെടലുകള്‍ ഉണ്ടായാല്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നവര്‍ മാറി ചിന്തിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. തദ്ദേശ തെരഞ്ഞെടുപ്പ് നല്‍കിയ അമിത ആത്മവിശ്വാസവും പി.ജെ കുര്യന്റെ ഉപജാപക സംഘത്തില്‍പ്പെട്ടവര്‍ക്ക് ജില്ലയിലെ നിയമസഭാ സീറ്റുകള്‍ വീതംവെച്ചു നല്കുകയുംകൂടി ചെയ്‌താല്‍ കോണ്‍ഗ്രസിന് ജില്ലയില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരും.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലും പി.ജെ കുര്യന്റെ നിലപാട് പലരും ചോദ്യം ചെയ്തിരുന്നു. കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി വിഷയത്തില്‍ ആരോപണവിധേയനായിരുന്ന പി.ജെ കുര്യനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയും അണികളും സ്വീകരിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ പഴയ നടപടികളും താന്‍ നേരിട്ട രാഷ്ട്രീയ പ്രതിസന്ധികളും പാടേ മറന്ന നിലപാടായിരുന്നു പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസിന്റെ കാരണവരായി നിലകൊള്ളുന്ന പി.ജെ കുര്യന്റെ നിലപാട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...