പത്തനംതിട്ട : മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റും യു.ഡി.എഫിന്റെ ഏറ്റവും ശക്തനായ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അനുശോചനം രേഖപ്പെടുത്തി. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി അദ്ദേഹം നടത്തിയിട്ടുള്ള ശ്രമങ്ങൾ കേരളീയ സമൂഹം എന്നും നന്ദിയോടെ സ്മരിക്കും.ഹൈദരലി ശിഹാബ് തങ്ങളുട വേർപാട് സംസ്ഥാന രാഷ്ട്രീയത്തിന് പൊതുവായും യു.ഡി.എഫിന് പ്രത്യേകിച്ചും നികത്താ നാകാത്ത നഷ്ടം തന്നെയാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
കളക്ട്രേറ്റ് മാർച്ച് മാറ്റി വെച്ചു
സിൽവർ ലൈൻ പദ്ധതിക്കെതിരെ (മാർച്ച് 7- തിങ്കൾ) ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന കളക്ട്രേറ്റ് മാർച്ചും ജില്ലയിലെ മറ്റ് പാർട്ടി പരിപാടികളും മാറ്റി വെച്ചതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ്കൊച്ചുപറമ്പിൽ അറിയിച്ചു.





























