കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് പിണറായിയുടെ വ്യാമോഹം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഴിമതികളെ ചോദ്യം ചെയ്യുന്ന കെ.പി.സി.സി പ്രസിഡന്‍റിനെയും പ്രതിപക്ഷ നേതാവിനെയും കള്ളക്കേസില്‍ കുടുക്കി ഒതുക്കാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കെ. സുധാകരനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി.സി.സി യുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ എത്ര ശ്രമിച്ചിട്ടും തകര്‍ക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന്‍റെ പോരാട്ടവീര്യമുള്ള നേതാക്കളെ പോലീസിനെ ഉപയോഗിച്ചും കേസുകള്‍ കെട്ടിച്ചമച്ചും ഇല്ലാതാക്കാമെന്നാണ് പിണറായി ചിന്തിക്കുന്നത്. ക്രമക്കേടുകളും തട്ടിപ്പുകളും നടത്തിയിട്ടും സി.പി.എം, എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ വിമുഖത കാട്ടുന്ന പിണറായി സംസ്ഥാനത്തിന് ആകെ അപമാനമാണെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാരായ കെ. ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, അനീഷ് വരിക്കണ്ണാമല, സാമുവല്‍ കിഴക്കുപുറം, അനില്‍ തോമസ്, തോപ്പില്‍ ഗോപകുമാര്‍, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, എസ്. ബിനു, എസ്.വി. പ്രസന്നകുമാര്‍, ഹരികുമാര്‍ പൂതങ്കര, ലിജു ജോര്‍ജ്ജ് എന്‍.സി മനോജ്, ബിജിലി ജോസഫ്, വിനീത അനില്‍, രജനി പ്രദീപ്, സിന്ധു അനില്‍, അലന്‍ ജിയോ മൈക്കിള്‍, അന്‍സര്‍ മുഹമ്മദ്, ബാബു മാമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് എസ്. സന്തോഷ് കുമാര്‍, അബ്ദുള്‍കലാം ആസാദ്, സഖറിയാ വര്‍ഗ്ഗീസ്, പി.കെ മോഹന്‍രാജ്, ആര്‍. ദേവകുമാര്‍, ശ്യം എസ്. കോന്നി, റനീസ് മുഹമ്മദ്, എം.ആര്‍ രമേശ്, ബാബു മാമ്പറ്റ, ഷാനവാസ് പെരിങ്ങമല, പി.കെ ഇക്ബാല്‍, അജിത് മണ്ണില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി....

സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല ; അഭിമാനത്തോടെ സർക്കാർ വണ്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം...

0
തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആർടിസി ഓ‍ർഡിനറി ബസിൽ സ്ത്രീ...

വിജയ് – സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും

0
ചെങ്കൽപ്പെട്ട് : നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി...

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...