സെന്റ് ജോർജ്സ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ “എന്റെ നാട് എത്ര സുന്ദരം” പദ്ധതി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ : സെന്റ് ജോർജ്സ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് “എന്റെ നാട് എത്ര സുന്ദരം” പദ്ധതി മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ചന്ദ്രമോഹൻ വിനോദസഞ്ചാര കേന്ദ്രമായ നാഗപ്പാറയിൽ ഉത്ഘാടനം ചെയ്തു. കോട്ടാങ്ങൽ പഞ്ചായത്തിലെ ടൂറിസം ഇടങ്ങളുടെ മനോഹാരിത സൂക്ഷിച്ചുകൊണ്ട് മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ തുടർപദ്ധതി സ്കൂൾ കുട്ടികളുടെ ഇടയിൽ സ്വന്തം നാടിന്റെ സാദ്ധ്യതകളെ മനസിലാക്കി കൊടുക്കാനും പ്രകൃതിയെ കൂടുതൽ കരുതലോടെ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഓരോ മാസവും സ്കൂളിലെ ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ നാഗപ്പാറ, ഒരയ്ക്കൻ പാറ വെള്ളച്ചാട്ടം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കുട്ടികൾ ശുചിയാക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ജോളി ജോസഫ്, പിടിഎ പ്രസിഡന്റ്‌ അൻസാരി എ എം, അദ്ധ്യാപകരായ മാത്യൂസ് ഡാനിയേൽ, ജോസഫ് സി ജോർജ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ശ്രീരാജ് എസ്, സ്റ്റാൻലി കുര്യൻ, ബിനുലാൽ എം, മാളു റോസി, എൻ സി സി കേഡറ്റ്സ് എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കരവഴിയുള്ള ഉപരോധം ; അമേരിക്കയും ഇസ്രയേലും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

0
വാഷിങ്ടണ്‍: ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും...

റീലിൽ മാത്രമാണോ മാപ്പ് നൽകുക ; അതോ കേസുകൾ പിൻവലിക്കുമോ : പ്രധാനമന്ത്രിയോട് അഭിജീത്...

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ വീഡിയോയ്ക്ക് താഴെ കമൻ്റുമായി...

കനത്ത മഴ : 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

കനത്ത മഴ ; പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടൽ ; വാ​ഗമണ്ണിലും അടൂർമലയിലും മണ്ണിടിച്ചിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി....