മയക്കുമരുന്ന് കടത്തിന് കുവൈറ്റിൽ പ്രമുഖ വനിതയും ഭർത്താവും കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി : മയക്കുമരുന്ന് ഉപയോഗിച്ചതിനും വിദേശത്ത് നിന്ന് മയക്കുമരുന്ന് ഗുളികകൾ കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ചതിനും പ്രമുഖ കുവൈറ്റ് വനിതയ്ക്കും അറബ് സ്വദേശിയായ ഭർത്താവിനും രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കൗൺസിലർ അഹമ്മദ് അൽ സാദി അധ്യക്ഷനായ കോടതിയാണ് വിധി പ്രസ്താവിച്ചത്. രണ്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് പുറമെ 2,000 കുവൈറ്റ് ദിനാർ പിഴയും കോടതി ചുമത്തി. 1,000 ദിനാർ ജാമ്യത്തുക കെട്ടിവെക്കുന്ന പക്ഷം ശിക്ഷ മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ പ്രതികൾ സൽസ്വഭാവം പുലർത്തണമെന്ന നിബന്ധനയോടെയാണിത്.

കുവൈറ്റ് വിമാനത്താവളത്തിൽ എത്തിയപ്പോൾ കൈവശമുണ്ടായിരുന്ന 26,705 ദിനാർ അധികൃതരെ അറിയിക്കാതെ ഒളിപ്പിച്ചെന്ന കുറ്റത്തിൽ നിന്ന് കോടതി ഇവരെ വെറുതെ വിട്ടു. പിടിച്ചെടുത്തത് ഞരമ്പ് സംബന്ധമായ ചികിത്സയ്ക്കായി ഡോക്ടർ നിർദ്ദേശിച്ച മരുന്നുകളാണെന്നും മയക്കുമരുന്നല്ലെന്നും പ്രതികൾ കോടതിയിൽ വാദിച്ചു. കൂടാതെ കൈവശമുണ്ടായിരുന്ന വൻ തുക വിദേശത്തെ ഒരു കാസിനോയിൽ നിന്ന് സമ്മാനമായി ലഭിച്ചതാണെന്നും അവർ അവകാശപ്പെട്ടു. മയക്കുമരുന്ന് സംബന്ധമായ കുറ്റം തെളിയിക്കപ്പെട്ടതോടെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...