ഉചിതമായ നടപടി, സിപിഐ ആവശ്യം നിറവേറ്റപ്പെട്ടു, എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയം ; ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ നടപടിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടിരിക്കുന്നു എന്നാണ് ബിനോയ് വിശ്വത്തിന്റെ ആദ്യ പ്രതികരണം. ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്. ഉചിതമായ നടപടിയെന്ന് പറഞ്ഞ ബിനോയ് വിശ്വം നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കപ്പെട്ട എം ആര്‍ അജിത്കുമാര്‍ എപി ബറ്റാലിയന്‍റെ ചുമതലയില്‍ തുടരും. എഡിജിപിക്കെതിരെ ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇന്നലെയാണ്. ക്രമസമാധാന ചുമതലയില്‍ മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തും. എഡിജിപിയെ എന്തിന് മാറ്റിയെന്ന് പറയാതെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ്. സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റിയെന്ന് മാത്രമാണ് വാര്‍ത്താക്കുറിപ്പിലുള്ളത്. മുഖ്യമന്ത്രി രാത്രി സെക്രട്ടറിയേറ്റിലെത്തിയാണ് എഡിജിപിക്കെതിരെയുള്ള അന്തിമ തീരുമാനമെടുത്തത്. നാളെ നിയമസഭ ചേരാനിരിക്കെയാണ് നിര്‍ണായക നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...

റാന്നി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നു

0
റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നതിന്റെ ...

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...