സ്വത്തുതർക്കം : പിതാവിനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി ; കേസിൽ 2 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : സ്വത്തുതർക്കത്തെത്തു‌ടർന്നു മകനടങ്ങുന്ന സംഘം പിതാവിനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സെബാസ്റ്റ്യൻ (30), പാലവീട്ടിൽ സുരേഷ് (25) എന്നിവരാണു പിടിയിലായത്. പടമുഖം കൊച്ചുപറമ്പിൽ മോഹൻദാസിനെ (56) തട്ടിക്കൊണ്ടുപോയ കേസിൽ മകൻ ദീപുവിനെയും സുഹൃത്ത് പാലക്കാട് സ്വദേശി മുഹമ്മദ് ഫാസിലിനെയും നേരത്തേ ഇടുക്കി പോലീസ് പിടികൂടിയിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ജൂൺ 12ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സ്വത്തുതർക്കവുമായി ബന്ധപ്പെട്ടുള്ള ഇവരുടെ കേസ് കോടതിയുടെ പരിഗണനയിലാണ്. കട്ടപ്പനയിലുള്ള സഹോദരിക്കൊപ്പമാണ് മോഹൻദാസ് കഴിയുന്നത്.

സംഭവദിവസം ചെറുതോണിയിലേക്കു പോയ മോഹൻദാസിനെ ദീപുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കട്ടപ്പനയിലേക്ക് വിളിച്ചുവരുത്തിയ ശേഷം വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പാലക്കാടുള്ള മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. സഹോദരിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഹൻദാസിനെ കണ്ടെത്തി. പ്രതികളെ പിടികൂടുകയുമായിരുന്നു. ഒളിവിലായിരുന്ന സെബാസ്റ്റ്യനെ മുണ്ടക്കയത്തു നിന്നും സുരേഷിനെ പാലക്കാടു നിന്നുമാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. കട്ടപ്പന എസ്എച്ച്ഒ എ.എൻ.ഷാജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...