കോന്നി : പ്രമാടം പൂങ്കാവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഔട്ട് ഡോർ സ്റ്റേഡിയത്തിന്റെ പ്രൊപ്പോസൽ സംസ്‌ഥാന കായിക വകുപ്പിന് കൈമാറി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുന്നതിനായി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനുമായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ചർച്ച നടത്തിയതിനെ തുടർന്ന് ആറുകോടി രൂപ ചിലവിൽ 125 മീറ്റർ നീളവും 85 മീറ്റർ വീതിയുമുള്ള സ്റ്റേഡിയത്തിനു സിന്തറ്റിക് ടർഫ് ഉപയോഗിച്ചുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കോർട്ടും കായികതാരങ്ങൾക്കുള്ള ഡ്രസ്സിംഗ് റൂമുകൾ, ടോയ്‌ലറ്റുകൾ എന്നിവയും കാണികൾക്ക് മത്സരം കാണുന്നതിനുള്ള സ്റ്റെപ്പ് ഗാലറിയും കോർട്ടിനു ചുറ്റും ഫെൻസിങ്ങും ഉൾപ്പെടുത്തിയുള്ള ഡി.പി.ആർ ആണ് സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന കായിക വകുപ്പിന് സമർപ്പിച്ചത്. സംസ്ഥാന സർക്കാർ കായിക വകുപ്പ് ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രമാടത്ത് ആധുനിക നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുന്നത് സംബന്ധിച്ചാണ് എംഎൽഎ കായികവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക





























