ചുണ്ടുകളുടെ നിറം നഷ്ടമാകുന്നുണ്ടോ ? ; എങ്കിൽ ഇതാ സിമ്പിൾ ടിപ്സ്

For full experience, Download our mobile application:
Get it on Google Play

കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവിക നിറം തിരിച്ചെടുക്കാനായി ചില ടിപ്സുകൾ പരിചയപ്പെടാം.

പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്‌റൂട്ട് എന്നത് പലർക്കും അറിയില്ല. ബീറ്റ്‌ റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്തു കഴിയുമ്പോൾ ഈ കഷ്ണം എടുത്തു വെറുതെ ചുണ്ടിൽ പുരട്ടുക. ചുണ്ടുകൾക്ക് ആകർഷകത്വം കൂടാനും നിറം വർദ്ധിക്കാനും ഇത് സഹായിക്കും.

ഇരുണ്ട നിറമുള്ള ചുണ്ടുകൾക്ക് വെള്ളരിക്കാ ജ്യൂസ് മികച്ചതാണ്. വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുന്നത് ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.

രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ചുണ്ടുകളിൽ ബദാം ഓയിൽ നന്നായി തേയ്ച്ചു പിടിപ്പിക്കാം. ചുണ്ടുകൾക്ക് മൃദുത്വവും മനോഹാരിതയും നിറവും നൽകാൻ ഇത് സഹായിക്കും. നാരങ്ങാ നീരും തേനും തുല്യ അളവിൽ എടുക്കുക. നാരങ്ങാ നീരിനു ചുണ്ടിലെ അഴുക്കുകൾ കളയാനുള്ള കഴിവുണ്ട്, തേൻ മൃദു ആക്കുകയും ചെയ്യും.

ഇവ രണ്ടും ഒന്നിച്ചെടുത്ത് ചുണ്ടിനു മുകളിൽ തേയ്ച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...