കോന്നി : കൊല്ലൻപടി – അതിരുങ്കൽ റോഡിൽ ചുവട്ടുപാറയിൽ അപകടത്തെ തുടർന്ന് ഇളകി മാറിയ ക്രാഷ് ബാരിയർ പുനഃസ്ഥാപിക്കാത്തത് അപകട ഭീഷണി വർധിപ്പിക്കുന്നു. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഈ ഭാഗത്ത് നടന്ന ടിപ്പർ അപകടത്തെ തുടർന്ന് പൊതുമരാമത്ത് റോഡ് വിഭാഗം സുരക്ഷക്കായി സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ ഇളകിപോയിട്ട്. അന്ന് നടന്ന അപകടത്തിൽ ടിപ്പർ ലോറി പകുതി ഭാഗം താഴ്ചയിലേക്ക് മറിയുകയും പിന്നീട് ഇത് വടം കെട്ടി ഉയർത്തി ലോറി കരക്ക് എത്തിക്കുകയും ആയിരുന്നു എന്ന് സമീപവാസി പറയുന്നു. എന്നാൽ അപകടം നടന്ന് മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ഇളകി മാറിയ ക്രാഷ് ബാരിയറുകൾ സ്ഥലത്ത് കൂട്ടിയിട്ടതല്ലാതെ പിന്നീട് ഇത് പുനഃസ്ഥാപിച്ചില്ല.
പാറമടകളിൽ നിന്നും നിരന്തരം ഭാരം കയറ്റിയ ടിപ്പർ ലോറികൾ അടക്കം പോകുന്ന ഈ റോഡിന് താഴെ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയോടെ ആണ് കഴിയുന്നത്. ക്രാഷ് ബാരിയർ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് അധികൃതരെയും ബന്ധപെട്ട അധികാരികളെയും മാറി മാറി സമീപിച്ചു എങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. കഴിഞ്ഞ മഴക്കാലത്ത് അപകടാവസ്ഥയിലായ റോഡിന്റെ മൺതിട്ട ഒരു ഭാഗം ഇടഞ്ഞിട്ടുമുണ്ട്. ഭീതിയോടെ ആണ് ഇതിന് താഴെ താമസിക്കുന്ന വീട്ടുകാർ പകൽ സമയങ്ങളിൽ പോലും കഴിച്ച് കൂട്ടുന്നതെന്ന് പറയുന്നു. നിലവിലുള്ള ക്രാഷ് ബാരിയറുകൾ അപകടത്തിൽ തകരാർ സംഭവിച്ച ഭാഗം നിവർത്തി പുനഃസ്ഥാപിക്കുക മാത്രം ചെയ്‌താൽ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകും എന്നിരിക്കെ നാട്ടുകാരുടെ ഈ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























