വിധവയായ വീട്ടമ്മയുടെ വീടിന്റെ സംരക്ഷണഭിത്തി ഒരു സംഘം ആളുകൾ ഇടിച്ചു തകർത്തു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : വിധവയായ വീട്ടമ്മയുടെ വീടിന്റെ പുതുതായി നിർമ്മിച്ച സംരക്ഷണഭിത്തി ഒരു സംഘമാളുകൾ ഇടിച്ചു തകർത്തു. ഇരവിപേരൂർ പഞ്ചായത്തിൽ താമസിക്കുന്ന അദ്രംകാലായിൽ വത്സമ്മ മാത്യുവിന്റെ വീടിനു മുന്നിലെ 40 അടി നീളത്തിലും 2 അടി പൊക്കത്തിലും കെട്ടിയ സംരക്ഷണഭിത്തിയാണ് കഴിഞ്ഞ 21 ന് രാത്രിയോടെ ഒരു സംഘം ആളുകളെത്തി ഇടിച്ചു തകർത്തത്. വീടിരിക്കുന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന നാലു വീട്ടുകാർ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഈ ആക്രമണം നടത്തിയത്. ഇറിഗേഷൻ വകുപ്പിലെ ജീവനക്കാരിയായിരുന്നു വത്സമ്മ.

വർഷങ്ങൾക്ക് മുമ്പ് നെല്ലാട്ടിനു സമീപം വെച്ചുണ്ടായ വാഹനാപടത്തിൽ മരിച്ച അഭ്രംകാലായിൽ എ.വി മത്തായിക്കുട്ടിയുടെ ഭാര്യയും വിധവയായ വത്സമ്മ മാത്യുവും കുടുംബവും താമസിക്കുന്ന വീടിന്റെ മതിലാണ് അടിച്ചു തകർത്തത്. ഇതുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ, തങ്കച്ചൻ, സോമൻ, ഉഷ എന്നിവരെ പ്രതി ചേർത്ത് തിരുവല്ല പോലീസിൽ വത്സമ്മ പരാതി നല്‍കി. വഴിയുടെ ഏറ്റവും വീതി കൂടിയ ഭാഗവും ഇവരുടെ വീടിനു മുമ്പിലാണ്.

കനാൽ റോഡിൽ നിന്ന് ഇവരുടെ വീടു സ്ഥിതി ചെയ്യുന്ന സ്ഥലം വരെ മാത്രമേ സാമാന്യം വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന വീതിയുള്ളു എന്ന വസ്തുത നില നിൽക്കെ റോഡിന് വീതി പോരാ എന്ന ചിന്തയിൽ നിന്നാണ് ഈ ആക്രമണം നടത്തിയത്. ഈ വഴിയുടെ മറ്റൊരു ഭാഗത്തും ആറ് ആറരയടിയിൽ കൂടുതൽ വീതിയില്ല എന്നതും യാഥാർത്ഥ്യമാണ്. നീതി ലഭിക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിനും വേണ്ടിയാണ് വിധവയായ വീട്ടമ്മ പോലീസിന്റെ സഹായം തേടിയത്. അമ്പതിനായിരം രൂപ ചിലവിലാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചത്. അത് ഇടിച്ചു തകര്‍ത്തവരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നും പോലീസിനു നൽകിയ പരാതിയിൽ പറയുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...