ഹിജാബിനെതിരായ പ്രതിഷേധം : ഇറാനില്‍ 400 പേര്‍ അറസ്റ്റില്‍, മരണം 41 ആയി

For full experience, Download our mobile application:
Get it on Google Play

ടെഹ്റാന്‍ : ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച്‌ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുകയാണ്. കുര്‍ദ്ദിഷ് വനിത മഹ്സ അമിനിയാണ് (22) തലമറയ്ക്കുന്ന വിധത്തില്‍ ഹിജാബ് ധരിച്ചില്ലെന്നതിന്‍റെ പേരില്‍ അറസ്റ്റിലായത്. പീഡനത്തെ തുടര്‍ന്നാണ് മഹ്സയുടെ മരണമെന്ന് സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണമുണ്ടായതോടെ വ്യാപകമായി പ്രതിഷേധം ഉയരുകയായിരുന്നു. കഴിഞ്ഞ 16 മുതലാണ് പ്രതിഷേധസമരങ്ങളെ തുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഉണ്ടായത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇറാന്‍റെ വടക്കന്‍ പ്രദേശങ്ങളായ മസന്‍ഡാരനിലും ഗിലാനലിലുമായി 450 പേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. പ്രതിഷേധക്കാര്‍ മസന്‍ഡാരനിലെ നിരവധി ഗവണ്‍മെന്‍റ് മന്ദിരങ്ങള്‍ ആക്രമിക്കുകയും പൊതുസ്വത്തുക്കള്‍ നശിപ്പിച്ചതായും ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് കരീമി പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 1200ലേറെ പരിഷ്കരണ വാദികളാണ് ഇതുവരെ അറസ്റ്റിലായത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 41 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...