ഷാര്‍ജയില്‍നിന്ന് കാണാതായ പയ്യോളി സ്വദേശിയെ മൈസൂരുവില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പയ്യോളി: ഷാര്‍ജയില്‍ കുടുംബ സമേതം കഴിയുന്നതിനിടെ കാണാതായ പയ്യോളി സ്വദേശിയെ മൈസൂരുവില്‍ കണ്ടെത്തി. പയ്യോളി കീഴൂര്‍ ‘ഐശ്വര്യ’യില്‍ പ്രദീഷിനെ (45)യാണ് മൈസൂരുവില്‍ കണ്ടെത്തിയത്. സെപ്തംബര്‍ 23ാം തിയ്യതി മൈസൂരു സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രദീഷിനെ കണ്ടെത്തിയതോടെയാണ് ബന്ധുക്കള്‍ ഇവിടെയെത്തി കണ്ടുമുട്ടിയത്.

പ്രദീഷ് കുടുംബത്തോടൊപ്പം ഷാര്‍ജയിലായിരുന്നു താമസിച്ചിരുന്നത്. സെപ്തംബര്‍ 22 ന് ഭാര്യ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോള്‍ പ്രദീഷ് സ്ഥലത്തില്ലായിരുന്നു. തുടര്‍ന്ന് ഭാര്യ നാട്ടിലെ ബന്ധുക്കളെ വിളിച്ചറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെപ്തംബര്‍ 22 ന് രാത്രി 8.25 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രദീഷ് എത്തിയതായി സ്ഥിരീകരിച്ചു.

ഇതോടെ പിതാവ് രാമകൃഷണന്‍ കരിപ്പൂര്‍, പയ്യോളി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രദീഷ് ബസ്സില്‍ കയറുന്നതിനായി നടന്നു പോകുന്നതും 22 ന് രാത്രി പതിനോന്നോടെ മൈസൂരുവിലേക്കുള്ള ബസില്‍ കയറിയതും കണ്ടെത്തി. വയനാട്ടിലും മൈസൂരുവിലും നടത്തിയ അന്വേഷണത്തിലാണ് 23 ന് മൈസുരു സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയതായി ദൃശ്യങ്ങളില്‍ വ്യക്തമായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രദീഷിനെ ചൊവ്വാഴ്ച നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....