എകെജി സെന്റര്‍ ആക്രമണ കേസ് ; പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലായിരുന്ന ജിതിനെ ഇന്നലെയാണ് കോടതിയില്‍ ഹാജരാക്കി റിമാന്റില്‍ മടക്കിയത്. ജിതിനുമായി പല സ്ഥലങ്ങളില്‍ നടത്തിയ തെളിവെടുപ്പിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ നല്‍കിയിരുന്നു.
സംഭവ സമയം പ്രതി ധരിച്ചിരുന്ന ഷൂസ് ആറ്റിപ്രയിലെ വീട്ടില്‍ നിന്നും കണ്ടെടുത്തു. എന്നാല്‍ നിര്‍ണ്ണായ തെളിവുകളായ ഡിയോ സ്‌കൂട്ടറും ടീ ഷര്‍ട്ടും കണ്ടെത്താനായില്ല.

ടീ ഷര്‍ട്ട് വാങ്ങിയ കടയില്‍ ജിതിനെ തെളിവെടുപ്പിനെത്തിച്ചു. ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചെന്നാണ് ജിതിന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ടീ ഷര്‍ട്ടും സ്‌കൂട്ടറും കണ്ടെത്താനാകാത്തത് പ്രതിഭാഗം ചൂണ്ടിക്കാട്ടും. കൂടാതെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത സിസിടിവി ദ്യശ്യങ്ങളില്‍ നിന്ന് ടീ ഷര്‍ട്ട് ഉപയോഗിച്ച്‌ പ്രതിയെ തിരിച്ചറിഞ്ഞതെങ്ങനെയെന്ന ചോദ്യവും ഉയര്‍ത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...