യുവാവിനെ ഓടിച്ച് മരത്തിൽ കയറ്റി കാട്ടാനകൾ ; താഴെയിറക്കാനായത് ഒന്നരമണിക്കൂറിനുശേഷം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ചിന്നക്കനാൽ മുന്നൂറ്റൊന്ന് കോളനിയിൽ കാട്ടാനകൾ യുവാവിനെ ഓടിച്ച് മരത്തിൽ കയറ്റി. ഒന്നര മണിക്കൂറോളം മരത്തിന് മുകളിൽ ഇരുന്നു. നാട്ടുകാരും വനം വകുപ്പ് വാച്ചർമാരും സ്ഥലത്ത് എത്തി കാട്ടനകളെ ഓടിച്ച ശേഷമാണ് യുവാവിന് താഴെയിറങ്ങാനായത്. സിങ്കുകണ്ടം സ്വദേശി സജി ആണ് രാവിലെ കൃഷിയിടത്തിൽ വെച്ച് കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടത്. ഒരു കൊമ്പനും പിടിയാനയും രണ്ട് കുട്ടിയാനകളുമാണ് കാട്ടാനക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്. കൊമ്പൻ പാഞ്ഞടുത്തതോടെ സജി സമീപത്തെ പുൽമേട്ടിലുള്ള യൂക്കാലി മരത്തിന്റെ മുകളിൽ കയറി. ആനക്കൂട്ടം താഴെയും നിലയുറപ്പിച്ചു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചും ബഹളം വെച്ചും ഏറെ പണിപ്പെട്ടാണ് കാട്ടാനകളെ തുരത്തിയത്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാന ശല്യം രൂക്ഷമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...