വാട്ടർ അതോറിറ്റിയിൽ മീറ്റര്‍ റീഡിങ് ടാര്‍ഗറ്റ് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡിങ് ടാർഗറ്റ് പുതുക്കി പുറത്തിറക്കിയ ഉത്തരവിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി മാനേജിങ് ഡയറക്ടറും അംഗീകൃത യൂണിയനുകളുമായി ചർച്ച നടന്നു. മീറ്റർ റീഡിങ് കൂടുതൽ കാര്യക്ഷമമാക്കാൻ റീഡര്‍മാര്‍ക്ക് പാം ഹെൽഡ് മെഷീനുകൾ വേണമെന്ന ആവശ്യത്തെത്തുടർന്ന് ഇവ വാങ്ങാനായി താൽപര്യപത്രം ക്ഷണിക്കാൻ ധാരണയായി. ഓരോ മീറ്റർ റീഡറുടെയും മേഖലയിൽ വീടുകൾ തമ്മിലുള്ള അകലം, ആകെ സഞ്ചരിക്കേണ്ട ദൂരം, ഭൂപ്രകൃതി, പരിഗണിക്കേണ്ട മറ്റു കാര്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിവരശേഖരണം നടത്താനും ചര്‍ച്ചയില്‍ തീരുമാനമായി.

മീറ്റർ റീഡിങ്ങിനായി നിയോഗിച്ചിട്ടുള്ള മറ്റു വിഭാഗക്കാരായ സ്ഥിരം ജീവനക്കാർക്ക് നൽകിവരുന്ന പ്രതിമാസ അലവൻസ് അപര്യാപ്തമാണെന്ന വിലയിരുത്തലിനെത്തുടർന്ന്, ഈ തുക വർധിപ്പിക്കുന്ന കാര്യം പരിശോധിക്കാനും ധാരണയായി. മീറ്റർ റീഡിങ് പരിഷ്കരണം സംബന്ധിച്ചു പഠിക്കാനായി 2021 ജനുവരിയിൽ നിയോഗിച്ച കമ്മിറ്റിയുടെ തീരുമാനങ്ങൾ പരസ്യപ്പെടുത്തും. വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഐഎഎസ്, അംഗീകൃത സിഐടിയു, ഐഎൻടിയുസി യൂണിയനുകളുമായാണ് ചർച്ച നടത്തിയത്. ജൂലൈ 25ന് രണ്ടാംഘട്ട ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...