അഴിമതി കരാര്‍ – മത്സ്യ തൊഴിലാളികളെ വഞ്ചിച്ചു ; മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വ്യാപക പ്രതിഷേധം , കോലം കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളതീരത്ത് അമേരിക്കന്‍ കമ്പനിക്ക് മത്സ്യബന്ധനം നടത്താനുള്ള കരാര്‍ വിവാദത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം. കൊല്ലത്ത് മേഴ്‌സിക്കുട്ടിയമ്മ പങ്കെടുത്ത ചടങ്ങിന്റെ വേദിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു സോപാനം ഓഡിറ്റോറിയത്തിനു സമീപത്തേക്ക് പ്രതിഷേധക്കാര്‍ എത്തിയത്.

സി.ഐ.ടി.യുവിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ഇവിടേക്ക് എത്തിയത്. തുടര്‍ന്ന് ഇവര്‍ മന്ത്രിയുടെ കോലം കത്തിക്കുകയും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലുവയിലും പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...