ശക്തിപീഠ് എക്സ്പ്രസ് ഹൈവേക്കെതിരെ പ്രതിഷേധം ; താൽകാലികമായി പണി നിർത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ: കേരളത്തിലെ കെ റെയിൽ സമരത്തിന് സമാനമായ പ്രക്ഷോഭമാണ് പശ്ചിമ മഹാരാഷ്ട്രയില്‍ ശക്തിപീഠ് എക്സ്പ്രസ് ഹൈവേക്കെതിരെ നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഇവിടങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ താല്‍കാലികമായി പണി നിര്‍ത്തിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡിയുടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് ഇതായിരിക്കും. നാഗ്പൂരിൽ നിന്ന് ഗോവ വരെ 800 കിലോമീറ്റർ എക്സ്പ്രസ് ഹൈവേ. ഇത് 40,000 ഏക്കർ സ്ഥലം നഷ്ടമാക്കുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. ശക്തിപീഠ് എക്‌സ്‌പ്രസ് എന്നുപേരിട്ടിരിക്കുന്ന ആറുവരി അതിവേഗ പാതയുടെ ചെലവ് 83,600 കോടിയാണ്. മഹാരാഷ്ട്രയിലെ 11 ജില്ലകളിലൂടെ കടന്ന് ഗോവയിലെത്തും. എല്ലാ ജില്ലകളിലെയും കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. കോലാപ്പൂരിലാണ് പ്രതിഷേധം കടുക്കുന്നത്. പ്രതിഷേധത്തെ ആദ്യമൊക്കെ കണ്ടില്ലെന്നു നടിച്ചു മഹാരാഷ്ട്ര സർക്കാര്‍. എന്‍ഡിഎ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതിന്‍റെ കയ്പ്പ് ശരിക്കും അനുഭവിച്ചു. പ്രതിഷേധമുള്ള മിക്കയിടത്തും എന്‍ഡിഎ തോറ്റു. ഇതോടെ സര്‍വെ അടക്കമുള്ള മുഴുവൻ ജോലികളും താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...