പിൻവാതിൽ നിയമനം : ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ ; സംഘർഷം

For full experience, Download our mobile application:
Get it on Google Play

തിരുവവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഒരു വിഭാഗം ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചു. സ്ത്രീകളും പ്രതിഷേധവുമായി രംഗത്തുണ്ട്. അനുനയ ശ്രമവുമായി പോലീസ് രംഗത്തെത്തി. പ്രതിഷേധിച്ചവരെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഉദ്യോഗാർത്ഥികൾ പ്രതിഷേധ രംഗത്തുണ്ട്. പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് കൂടുതൽ വാർത്തകൾ പുറത്തുവന്നതോടെയാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധം കടുപ്പിച്ചത്. തങ്ങൾക്ക് അനുകൂലമായ സമീപനം സർക്കാർ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

താത്കാലിക ജീവനക്കാരോട് കാണിക്കുന്ന മനുഷ്യത്വത്തിന്റെ പകുതിയെങ്കിലും തങ്ങളോട് കാണിക്കണം. പലരും റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടു. വളരെ ബുദ്ധിമുട്ടി പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരാണ്. ഇനി ഒരു പരീക്ഷ എഴുതാൻ സാധിക്കില്ല. ലഭിച്ച ജോലി നൽകണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്. അതേസമയം പിൻവാതിൽ നിയമനത്തിനെതിരെ എംഎസ്എഫ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷഭരിതമായി. പ്രവർത്തകർക്ക് നേരെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...