സെ​ന​ഗാ​ളി​ൽ പ്ര​ക്ഷോ​ഭം : ഒ​മ്പ​ത് മരണം

For full experience, Download our mobile application:
Get it on Google Play

ഡാ​കാ​ർ (സെ​ന​ഗാ​ൾ): പശ്ചിമാ​ഫ്രിക്കൻ രാജ്യമായ സെനഗാളിൽ പോ​ലീ​സും പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​സ്മാ​നെ സോ​ങ്കോ​യു​ടെ അ​നു​യാ​യി​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ിയതിൽ ഒ​മ്പ​ത് പേ​ർ മ​രി​ച്ചു. സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ, സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തി​ന് സ​ർ​ക്കാ​ർ ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. യു​വ​ജ​ന​ങ്ങ​ളെ വ​ഴി​തെ​റ്റി​ക്കു​ന്നു എ​ന്ന കു​റ്റ​ത്തി​ന് സോ​ങ്കോ​യെ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് വ​ർ​ഷ​ത്തെ തടവിന് വി​ധി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ക്ഷോ​ഭം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം, ബ​ലാ​ത്സം​ഗം ഉ​ൾ​പ്പെ​ടെ മ​റ്റ് കു​റ്റ​ങ്ങ​ളി​ൽ​നി​ന്ന് അ​​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ശി​ക്ഷ വി​ധി​ക്കു​ന്ന സ​മ​യ​ത്ത് സോ​ങ്കോ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​ദ്ദേ​ഹ​ത്തെ ഏ​ത് സ​മ​യ​ത്തും അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ത​ല​സ്ഥാ​ന​മാ​യ ഡാ​കാ​ർ, തെ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള സി​ഗു​യി​ൻ​​കോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന്റോ​യി​ൻ ഫെ​ലി​ക്സ് അ​ബ്ദൂ​ലേ ഡി​യോം പ​റ​ഞ്ഞു. ​പ്ര​ക്ഷോ​ഭ​ക​ർ അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രേ​ര​ണ ന​ൽ​കാ​ൻ ഉ​പ​​യോ​ഗി​ച്ച ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ്, ട്വി​റ്റ​ർ എ​ന്നീ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സ​സ്​​പെ​ൻ​ഡ് ചെ​യ്ത​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

2019ലെ ​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 15 ശ​ത​മാ​നം വോ​ട്ട് നേ​ടി ഉ​സ്മാ​നെ സോ​​​ങ്കോ മൂ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ശി​ക്ഷി​ക്ക​പ്പെ​ട്ട​തോ​ടെ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​െ​ന്റ സാ​ധ്യ​ത മ​ങ്ങി. സോ​ങ്കാ​ക്കെ​തി​രാ​യ ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​െ​ന്റ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യ പാ​സ്റ്റെ​ഫ് പ​റ​ഞ്ഞു. തെ​രു​വി​ലേ​ക്കി​റ​ങ്ങാ​ൻ പാ​ർ​ട്ടി അ​ണി​ക​ളോ​ട് ആ​ഹ്വാ​നം​ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...