ഓമല്ലൂര്‍ ശ്രീരക്തകണ്ഠ ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഭക്തജന പ്രതിഷേധ സംഗമവും നാമജപഘോഷയാത്രയും നടത്തും

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂർ : രക്തകണ്ഠസ്വാമി ക്ഷേത്രം ഉപദേശകസമിതിയുടെ പ്രവർത്തനം മരവിപ്പിച്ച് ഈ വർഷത്തെ ഉത്സവം തിരുവിതാംകൂർ ദേവസ്വം നേരിട്ട് നടത്താനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. സിപിഎം ലോക്കൽ കമ്മിറ്റിയും ദേവസ്വം പ്രസിഡന്റും ചേർന്നുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് ഈ തീരുമാനമെന്നാരോപിച്ച് ശ്രീരക്തകണ്ഠ ക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് ഓമല്ലൂരിൽ അമ്പലം ജംഗ്ഷനില്‍ ഭക്തജന പ്രതിഷേധ സംഗമവും നാമജപഘോഷയാത്രയും നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഹരിദാസ് ഉദ്ഘാടനം ചെയ്യും.

രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവം മേയ് എട്ടിനാണ് തുടങ്ങുന്നത്. ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയപ്പോഴാണ് ദേവസ്വം ബോർഡ് നേരിട്ട് ഉത്സവം നടത്തുവാൻ തീരുമാനിച്ചതായുള്ള ഉത്തരവ് വന്നതെന്നും ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ക്ഷേത്രം സംരക്ഷണസമിതി ആരോപിച്ചു. പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ എൻ. ശ്രീധരശർമയുടെ നേതൃത്വത്തിലും എരുമേലി ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ. ശ്രീശങ്കറുടെ ചുമതലയിലും ഈ വർഷത്തെ ക്ഷേത്രോത്സവം നടത്തുവാൻ തിങ്കളാഴ്ച ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...