സായാഹ്‌ന പ്രതിഷേധം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂർ മുവാറ്റുപുഴ ഹൈവേ റോഡ്‌ പണിയുടെ ഭാഗമായി കോന്നി ഇളകൊള്ളൂർ സ്കൂൾ ഭാഗത്തെ ശിൽപശാല – പരുത്തിപ്പടി പഞ്ചായത്ത് റോഡിലേക്കുള്ള ഗതാഗതം മാസങ്ങളായി തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സായാഹ്‌ന പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം ബിജെപി പ്രമാടം ഏരിയ പ്രസിഡന്റ് വി ശങ്കർ ഉദ്ഘാടനം ചെയ്തു. നിലവിൽ സംസ്ഥാന പാതയിലേക്ക് എത്തിയിരുന്ന പഞ്ചായത്ത് റോഡ് മുറിച്ച് രണ്ടര മീറ്ററോളം താഴ്ത്തിയതാണ് വലിയ തിട്ടയായി ഇവിടെ രൂപപ്പെട്ടത്. ഈ ഭാഗം 100 മീറ്റർ ദൂരത്തിൽ മണ്ണ് നീക്കം ചെയ്ത് ചെരിച്ചു കോൺ ക്രീറ്റ് ചെയ്തെങ്കിൽ മാത്രമേ ഗതാഗതം സാധ്യമാകൂ.

200 കുടുംബാംഗങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കുള്ള വഴിയാണ് മാസങ്ങളായി അടഞ്ഞത്. ഈ ഭാഗത്ത് കെഎസ്ടിപി ഏറ്റെടുത്ത സ്വകാര്യ സ്ഥലം പൂർണമായി ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ അപകട സാധ്യതയുണ്ടന്നും പഞ്ചായത്ത് അംഗവും എംഎൽഎയും ഇടപെടണമെന്നും വി ശങ്കർ പറഞ്ഞു. ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് കെ മാത്യു മുഖ്യപ്രഭാഷണം നടത്തി. അടിയന്തര പ്രാധാന്യത്തോടെ വഴി പുനഃസ്ഥാപിക്കണമെന്നും ഏറ്റെടുത്ത സ്ഥലം ഉപയോഗിക്കണമെന്നും പരിഹാരം ഉണ്ടാകത്ത പക്ഷം കൂടുതൽ പ്രദേശവാസികൾ വഴിക്കുവേണ്ടി സമര രംഗത്ത് ഇറങ്ങുമെന്നും ബിനോയ് കെ മാത്യു പറഞ്ഞു.

കർഷകമോർച്ച സംസ്ഥാന സമിതി അംഗം പി കെ വിജയകുമാർ, കർഷകമോർച്ച കോന്നി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിനു ഇളകൊള്ളൂർ, ബിജെപി പ്രമാടം ഏരിയ സെക്രട്ടറി അനീഷ് ആനന്ദ്, സോഷ്യൽ മീഡിയ കൺവീനർ മനു ഇളകൊള്ളൂർ, കര്ഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് പ്രേംചന്ദ്ര, അലക്സ് കെ പോൾ,എം പി ജോസ്, റെജി മടക്കുമൂട്ടിൽ, സജി ജോർജ്, ബിജെപി 104 ബൂത്ത് പ്രസിഡന്റ് പ്രദീപ് മേലേടത്ത് പ്രദേശവാസികളും പങ്കെടുത്തു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രാദേശിക നേതാക്കളും കുടുങ്ങുമെന്ന് പ്രവീൺകുമാർ

0
കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി...

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി

0
കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി....

പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ്...

0
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...