മന്ദിരം പാറയ്ക്കൽ കോളനിയുടെ സമഗ്ര വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മന്ദിരം പാറയ്ക്കൽ കോളനിയുടെ സമഗ്ര വികസനത്തിനായി 1 കോടി രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതികൾ, വീടുകളുടെ പുനരുദ്ധാരണം, നടപ്പാതകൾ, സംരക്ഷണ ഭിത്തികൾ എന്നിവ ഉൾപ്പെടെ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.

പാറയ്ക്കൽ കോളനി – ജലനിധി ടാങ്ക് റോഡ് 25.45 ലക്ഷം രൂപ, കോളനിയിലെ പൊതുകിണറിൻറെ പുനരുദ്ധാരണം 2.33 ലക്ഷം രൂപ, വിവിധ വീടുകളിലേക്കുള്ള നടപ്പാത കളുടെ പുനരുദ്ധാരണം 7.31, ലക്ഷം രൂപ, വീടുകളുടെ സംരക്ഷണ ഭിത്തികളുടെ നിർമ്മാണം 8.47 ലക്ഷം രൂപ, പൊതു കിണറിന് സമീപത്തെ വലിയ തോട്ടിൽ വീട്ടിൽ കലുങ്ക് 7.8 ലക്ഷം രൂപ, കാര്യാട്ട് കുഴി പാറക്കൽ കോളനി കുടിവെള്ള വിതരണ പദ്ധതി 5.06 ലക്ഷം രൂപ എന്നിവ കൂടാതെ 1 കോടിയിൽ ബാക്കി തുക കോളനിയിലെ 23 വീടുകളുടെ പുനരുദ്ധാരണത്തിനായും ചിലവഴിക്കും. പദ്ധതികൾ നടത്തിപ്പ് അവലോകനം ചെയ്യുന്നതിന് കോളനി കേന്ദ്രീകരിച്ച് ഉടൻ യോഗം വിളിക്കുമെന്നും എംഎൽഎ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...