ഒടുവില്‍ വഴങ്ങി ഹരിയാന സർക്കാർ ; കര്‍ഷക സമരം അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കർഷക പ്രതിഷേധത്തിന് മുൻപിൽ മുട്ടുമടക്കി ഹരിയാന സർക്കാർ. സൂര്യകാന്തി വിത്തുകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാമെന്ന ഹരിയാന സര്‍ക്കാരിന്റെ ഉറപ്പിൽ കർഷകർ പ്രതിഷേധം അവസാനിപ്പിച്ചു. രണ്ട് ദിവസമായി ഡല്‍ഹിയിലേക്കുള്ള ദേശീയപാത 44 ഉപരോധിച്ച കര്‍ഷകര്‍ പ്രതിഷേധം രാജ്യതലസ്ഥാനത്തേക്കു വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സൂര്യകാന്തി വിത്ത് ക്വിന്റലിന് 6,400 നൽകണം എന്നായിരുന്നു കർഷകരുടെ ആവശ്യം.

കര്‍ഷകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും അംഗീകരിച്ചതായി ബികെയു നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു. കർഷകരുടെ സമരവിജയത്തിൽ ഗുസ്തി താരങ്ങളായ ബജ് റംഗ് പൂനിയയും സാക്ഷി മാലിക്കും ആഹ്ളാദം പങ്കിട്ടു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുമായി ഖാപ് നേതാക്കൾ ഇന്ന് ഹരിയാനയിൽ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...