അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളുടെ വിസയുള്ളവർക്ക് അതിവേഗ ഇലക്ട്രോണിക് വിസിറ്റിംഗ് വിസ അനുവദിക്കാൻ സൗദി

For full experience, Download our mobile application:
Get it on Google Play

സൗദി; വിസാ നടപടികൾ കൂടുതൽ ഉദാരമാക്കി സൗദി അറേബ്യ. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളുടെ വിസയുള്ളവർക്ക് സൗദിയിൽ അതിവേഗ ഇലക്ട്രോണിക് വിസിറ്റ് വിസ അനുവദിക്കും. ഈ രാജ്യങ്ങളുടെ വിസിറ്റ്, ടൂറിസ്റ്റ്, വാണിജ്യ, റെസിഡൻറ് വിസയുള്ളവർക്കെല്ലാം ആനുകൂല്യം ലഭിക്കും സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിസിറ്റ് വിസയുള്ളവർക്കും ഷെങ്കൻ വിസയുള്ളവർക്കും ഈ രാജ്യങ്ങളിലിലെ റെസിഡൻറ് വിസയുള്ളവർക്കും സൗദിയിലേക്കു അതിവേഗ ഇലക്ട്രോണിക് വിസിറ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. അമേരിക്ക, ബ്രിട്ടൻ, ഷെങ്കൻ രാജ്യങ്ങളുടെ സാധുവായ ടൂറിസ്റ്റ് വിസയോ വാണിജ്യ വിസയോ ഉള്ളവർ ഒരു തവണയെങ്കിലും ആ രാജ്യം സന്ദർശിച്ചിട്ടുണ്ടെങ്കിൽ ഈ ആനുകൂല്യം ലഭിക്കും.

വിസ അപേക്ഷകൻറെ ഫസ്റ്റ് ഡിഗ്രീ ബന്ധുക്കൾക്കും ഇതോടൊപ്പം ഇലക്ട്രോണിക് വിസിറ്റ് വിസ അനുവദിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു. സൗദിയിലെത്തുന്ന വിനോദ സഞ്ചാരികളും സന്ദർശകരും തിരിച്ചറിയൽ രേഖ എല്ലാ സമയവും കൈവശം വെക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. റെസിഡൻറ് ഐഡിയോ വിസയോ പാസ്പ്പോർട്ടോ ആണ് കൈവശം വെക്കേണ്ടത്. ഇലക്ട്രോണിക് വിസിറ്റ് വിസ വഴി സൗദി സന്ദർശിക്കുന്നവർക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും ഇവെന്റുകളിലും കോൺഫറൻസുകളിലും പങ്കെടുക്കാനും ഹജ്ജ് സീസൺ അല്ലാത്ത സമയത്ത് ഉംറ നിർവഹിക്കാനും അനുമതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...